കോട്ടയം: പാലാ സീറ്റുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലെ തർക്കം ശക്തമായിരിക്കെ, ഇന്ന് നടക്കുന്ന എൻ സി പിയുടെ പൊതുപരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. എൻസിപി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തോമസ് ചാണ്ടി അനുസ്മരണ യോഗത്തിലാണ് ഉമ്മൻചാണ്ടി പങ്കെടുക്കുന്നത്. പാലാ സീറ്റ് തർക്കത്തിൽ എൻസിപി, എൽഡിഎഫ് വിടുമെന്ന അഭ്യൂഹത്തിനിടെയാണ് ഉമ്മൻചാണ്ടിയെ പങ്കെടുപ്പിച്ച് പരിപാടി നടത്തുന്നത്.