അടൂർ പ്രകാശിനെതിരായ ആക്ഷേപത്തിന് അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ് നിയമപരമായി നേരിടാൻ സിപിഎം തയ്യാറാകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അക്രമ രാഷ്ട്രീയത്തെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഇരട്ട കൊലയിൽ കോൺഗ്രസിന് പങ്കില്ല. കൊലപാതക രാഷ്ട്രീയം കോൺഗ്രസ് നയവും അല്ല. ഇപ്പോൾ കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ തല്ലി തകർക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും ഉമ്മൻചാണ്ടി ആരോപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അടൂർ പ്രകാശിനെതിരായ ആക്ഷേപത്തിന് അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാത്രി കല്ലേറുണ്ടായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി ലീനയുടെ വീടും ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സന്ദര്‍ശിച്ചു.