കേരളത്തിൽ ഹൈക്കമാൻഡ് എടുത്ത തീരുമാനങ്ങളിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. നേരത്തെ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ ഉമ്മൻചാണ്ടിയോട് ദില്ലിക്ക് എത്താനായി ആവശ്യപ്പെടുകയായിരുന്നു. 

ദില്ലി: ഉമ്മൻചാണ്ടി ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിൽ ഹൈക്കമാൻഡ് എടുത്ത തീരുമാനങ്ങളിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്തെ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ ഉമ്മൻചാണ്ടിയോട് ദില്ലിക്ക് എത്താനായി ആവശ്യപ്പെടുകയായിരുന്നു. ഗ്രൂപ്പിന് അതീതമായി എടുത്ത തീരുമാനങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കാത്തതിലെ അതൃപ്തി ഉമ്മൻചാണ്ടി രാഹുലിനെ അറിയിക്കും. കെപിസിസി പുനസംഘടനയിലടക്കം നേതാക്കന്മാർ തഴയപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടേക്കും.പാർട്ടിയിൽ ഐക്യം ഉണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ കാണാനെത്തിയപ്പോൾ രാഹുൽ ഗാന്ധി നിർദ്ദേശം നൽകിയിരുന്നു . അതേസമയം രമേശ് ചെന്നിത്തല കേന്ദ്രനേതൃത്വത്തിലേക്ക് എത്തുന്ന സാഹചര്യത്തിൽ ഉമ്മൻചാണ്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിൽ വൈകാതെ പുനരാലോചന ഉണ്ടാകും.