നേരത്തെ യാത്രക്കാർ സ്വന്തം ചെലവിൽ ക്വാറന്റീനിൽ പോകണം എന്നായിരുന്നു വിമാനത്താവള അധികൃതരുടെ വാദം. എന്നാൽ ഇന്ന് യാത്രക്കാർ കേരളത്തിലേക്ക് ബുക്ക് ചെയ്ത ഫ്ളൈറ്റിന്റെയോ മറ്റ് യാത്രാ മാർഗങ്ങളുടെയോ നഷ്ടം സർക്കാർ നികത്തില്ലെന്നും അധികൃതർ അറിയിച്ചു. 

ബെം​ഗളൂരു: കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്ന ക്വാറന്റീൻ ചട്ടങ്ങൾ യാത്രക്കാർ പാലിക്കണമെന്ന് ബംഗളുരു അന്താരാഷ്ട്ര വിമാനത്താവള വക്താവ്. ആറ് ദിവസം ക്വാറന്റീൻ എന്നത് കേന്ദ്രസർക്കാർ നിർദേശമാണ്. അതിന്റെ ചിലവ് യാത്രക്കാർ വഹിക്കേണ്ടതില്ലെന്നും അധികൃതർ പറഞ്ഞു. നേരത്തെ യാത്രക്കാർ സ്വന്തം ചെലവിൽ ക്വാറന്റീനിൽ പോകണം എന്നായിരുന്നു വിമാനത്താവള അധികൃതരുടെ വാദം. എന്നാൽ ഇന്ന് യാത്രക്കാർ കേരളത്തിലേക്ക് ബുക്ക് ചെയ്ത ഫ്ളൈറ്റിന്റെയോ മറ്റ് യാത്രാ മാർഗങ്ങളുടെയോ നഷ്ടം സർക്കാർ നികത്തില്ലെന്നും അധികൃതർ അറിയിച്ചു. 

ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ നിന്ന് വന്ന മലയാളികൾ ബംഗളുരു വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. യെല്ലോ ഫീവർ പ്രതിരോധ വാക്സിൻ കാർഡ് ഇല്ലെങ്കിൽ മലയാളികളെ പുറത്ത് ഇറക്കി വിടില്ലെന്നാണ് എയർപോർട്ട് അധികൃതർ പറയുന്നത്. അതല്ലെങ്കിൽ സ്വന്തം ചിലവിൽ അഞ്ച് ദിവസം ക്വാറന്റീനിൽ പോകണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു. 25 മലയാളികൾ ആണ് ബെംഗളൂരുവില്‍ കുടുങ്ങിയിരിക്കുന്നത്. 

ഓപ്പറേഷൻ കാവേരി: ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ദില്ലിയിൽ എത്തി

ജീവനും കൊണ്ട് നാട്ടിലേക്ക് തിരികെ എത്തിയ തങ്ങൾക്ക് ഇനി ബെംഗളുരുവിൽ ക്വാറന്റീൻ ചെലവ് കൂടി താങ്ങാൻ ശേഷി ഇല്ലെന്നാണ് യാത്രക്കാരുടെ മറുപടി. അതേസമയം, മുംബൈ അടക്കം ഉള്ള വിമാനത്താവളങ്ങളിൽ എത്തിയവർ വാക്സിൻ സർട്ടിഫിക്കറ്റ് നിബന്ധന ഇല്ലാതെ നാട്ടിലേക്ക് മടങ്ങിയിരുന്നുവെന്ന് സർക്കാറിന്‍റെ പ്രത്യേക പ്രതിനിധി കെ വി തോമസ് പ്രതികരിച്ചു. ദില്ലിയിലും മുംബൈയിലും എത്തിയവർക്ക് ഇത്തരം നിബന്ധനകളില്ലായിരുന്നു. ഉദ്യോഗസ്ഥരോട് ഈ വിഷയത്തില്‍ സംസാരിക്കുമെന്നും കെവി തോമസ് പറഞ്ഞു. 

മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും നാട്ടിലെത്തിക്കും; സൗദി നല്‍കുന്നത് പൂര്‍ണസഹകരണമെന്ന് മന്ത്രി വി. മുരളീധരൻ