ഭൂട്ടാനിൽനിന്നുള്ള അനധികൃത കാർ കടത്തിൽ കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോറിലാണ് അസമിലെ ട്രാൻസ്പോർട്ട് ഓഫീസറായ ദീപക് പിടിയിലായത്. വിദേശത്തുനിന്ന് ഇറക്കുമതിചെയ്ത 464 വാഹനങ്ങൾക്ക് ഇയാളാണ് രജിസ്ട്രേഷൻ നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കൊച്ചി: ഭൂട്ടാനിൽനിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ കടത്തിയ കേസിൽ മുഖ്യകണ്ണികളിൽ ഒരാളായ ദീപക് ഭട്ടോവാരിയെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കി. അസമിലെ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറായ ദീപക്കിനെ കസ്റ്റംസാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യംചെയ്യുന്ന കോടതിയിൽ ഹാജരാക്കിയത്. ഇതിനുമുൻപ് പ്രതിയെ കസ്റ്റംസ് വിശദമായി ചോദ്യംചെയ്തിരുന്നു. പ്രതിയ്ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഭൂട്ടാനിൽനിന്നുള്ള അനധികൃത കാർ കടത്തിൽ കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോറിലാണ് അസമിലെ ട്രാൻസ്പോർട്ട് ഓഫീസറായ ദീപക് പിടിയിലായത്. വിദേശത്തുനിന്ന് ഇറക്കുമതിചെയ്ത 464 വാഹനങ്ങൾക്ക് ഇയാളാണ് രജിസ്ട്രേഷൻ നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അസമിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത കസ്റ്റംസ് സംഘം അവിടെ കോടതിയിൽ ഹാജരാക്കി. തുടർന്ന് കേരളത്തിലെ കോടതിയിൽ ഹാജരാകണമെന്ന നിബന്ധനയോടെ പ്രതിക്ക് അസമിലെ കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, ജാമ്യത്തിലിറങ്ങിയ ഇയാൾ കേരളത്തിൽ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു. ഇതോടെ കസ്റ്റംസ് കോടതിയെ സമീപിക്കുകയും പ്രതിക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയുമായിരുന്നു.

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ചുള്ള കാർ കടത്ത്; അസം സ്വദേശി ദീപകിനെ കോടതിയിൽ ഹാജരാക്കി