Asianet News MalayalamAsianet News Malayalam

ബഫര്‍സോണ്‍; 'കേരള സർക്കാർ നടപടി ആണ് സുപ്രീം കോടതി ഉത്തരവിന് കാരണം', പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍,പരിസ്ഥിതി ലോല മേഖല ഉത്തരവില്‍ റിവ്യൂ പെറ്റിഷൻ നൽകും.Ldf സർക്കാർ ഉത്തരവ് തന്നെ ആണ് ഇപ്പോഴത്തെ സുപ്രീം കോടതി ഉത്തരവും .കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ധേക്കർ , ബഫർ സോണിൽ കേരളം അനുകൂലം എന്ന് പാർലമെന്റിൽ പറഞ്ഞുവെന്നും വിഡി സതീശന്‍

opoosition walkout over bufferzone issue in kerala assembly
Author
Thiruvananthapuram, First Published Jun 30, 2022, 10:51 AM IST

തിരുവനന്തപുരം; സുപ്രീംകോടതിയുടെ ജൂണ്‍ 3ലെ ബഫര്‍സോണ്‍ ഉത്തരവിനെതുടര്‍ന്ന് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്ത്ര പ്രമേയത്തിന് അനുമതി നിഷേധിച്ചു.ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.വനം മന്ത്രി എ.കെ ശശീന്ദ്രന്‍റെ മറുപടിയുടെ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ അടിയന്തര  പ്രമേയത്തിന് അനുമതി നിഷേധിച്ചത്.ബഫർ സോൺ വിഷയം ഗൗരവത്തോടെ സർക്കാർ കാണുന്നുവെന്ന് മന്ത്രി വ്യക്തമാക്കി .പരിസ്തിതി ലോല മേഖല ഉത്തരവില്‍ റിവ്യൂ പെറ്റിഷൻ നൽകും.കേരളത്തിൻറെ സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തി.ബഫർ സോൺ ഉത്തരവില്‍ ബന്ധപ്പെട്ട പ്രദേശങ്ങളിൽ ആശങ്കയുണ്ട്.ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചേർക്കാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. സർക്കാരിന് സാധ്യമായതെല്ലാം ചെയ്യും  പല വാതിലുകളും ഇപ്പോഴും തുറന്നു കിടക്കുന്നു ആശങ്ക പരിഹരിക്കാൻ എല്ലാ വഴിയും ഉപയോഗിക്കുമെന്നും വനം മന്ത്രി വ്യക്തമാക്കി.

 

Ldf  സർക്കാർ ഉത്തരവ് തന്നെയാണ് ഇപ്പോഴത്തെ സുപ്രീം കോടതി ഉത്തരവുമെന്ന് പ്രതിപക്ഷനേതാവ്

സുപ്രീം കോടതി ഉത്തരവ് കേരളത്തെ ഗൗരാവമായി ബാധിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ്  vd സതീശൻ പറഞ്ഞു.2011 ലെ upa കാലത്താണ് 10 കിലോ മീറ്റർ ബഫർ സോൺ തീരുമാനം എന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞത് ശരിയല്ല.2002 ലെ nda സർക്കാർ ആണ് ബഫർ സോൺ നിർദേശം ആദ്യമായി മുന്നോട്ട് വെച്ചത്  ബഫർ സോണിൽ Ldf സർക്കാർ ഉത്തരവ് ആണ് അപകടകരം .ജനവാസ കേന്ദ്രങ്ങൾ അടക്കം ബഫർ സോൺ എന്നാണ് ഉത്തരവ്. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ധേക്കർ  ബഫർ സോണിൽ കേരളം അനുകൂലം എന്ന് പാർലമെന്റിൽ പറഞ്ഞു .കേരള സർക്കാർ നടപടി ആണ് സുപ്രീം കോടതി ഉത്തരവിന് കാരണം .Pt തോമസിന്റെ യും തന്റെയും കോൺഗ്രെസ്സിന്റെയും നിലപാട് കാട് സംരക്ഷിക്കണം എന്നാണ് . നിങ്ങളെ പോലെ കാട് വെട്ടിത്തെളിക്കണം എന്നല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.


ബഫർസോൺ: മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്; വിധി നടപ്പാക്കുന്നതിലെ പ്രതിസന്ധികള്‍ ചര്‍ച്ചയാകും

 

ബഫര്‍സോണ്‍ വിഷത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈകിട്ട് നാലിന് ഓൺലൈനയാണ് യോഗം. വനം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. വിഷയത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നാവശ്യപ്പെട്ട് കെസിബിസിയുടെ പ്രതിനിധി സംഘം ഇന്ന് മുഖ്യമന്ത്രിയെ കാണും.

ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് വന്ന് ഒരുമാസം പൂര്‍ത്തിയാകാനിരിക്കെയാണ് ഈ വിഷയത്തില്‍ ഉയരുന്ന ആശങ്കകളും പരിഹാര സാധ്യകളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചത്. ഉത്തരവ് പൂര്‍ണതോതില്‍ നടപ്പായാല്‍ കേരളത്തിലുണ്ടാക്കാവുന്ന പ്രതിസന്ധി തിട്ടപ്പെടുത്താന്‍ ഇതിനോടകം തുടങ്ങിയ സര്‍വേയുടെ പുരോഗതിയും യോഗം വിലയിരുത്തും. 

ഉത്തരവ് നടപ്പായാല്‍ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വരാവുന്ന നിരോധനവും നിയന്ത്രണവും സംബന്ധിച്ച് കേരള റിമോട്ട് സെന്‍സിംഗ് ഏജന്‍സി ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. മൂന്ന് മാസത്തിനകം ഈ നടപടി പൂര്‍ത്തിയാക്കി സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയെയും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാനാണ് കേരളത്തിന്‍റെ തീരുമാനം. വനവിസ്തൃതിയുടെ കാര്യത്തില്‍ രാജ്യത്ത് മുന്‍നിരയിലുളള സംസ്ഥാനമെന്നതടക്കം വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കേരളം നടത്തിയ ഇടപെടലുകളും അറിയിക്കും. 

അതേസമയം, വന്യജീവി സങ്കേതങ്ങളുടെ ചുറ്റം ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ ആക്കാനുളള 2019 ഒക്ടോബര്‍ 23ലെ മന്ത്രിസഭാ തീരുമാനം കേരളത്തിന് തിരിച്ചടിയാകാമെന്നതിനാല്‍ ഈ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ജനവാസ മേഖലകളെ പൂര്‍ണമായി ഒഴിവാക്കണമെന്ന ശുപാര്‍ശ കേരളം പലവട്ടം നല്‍കിയിട്ടുളളതിനാല്‍ 2019ലെ ഉത്തരവ് പ്രതിസന്ധി ആകില്ലെന്നാണ് സര്‍ക്കാര്‍ വാദം. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കണമെന്ന ആവശ്യവും പ്രതിപക്ഷവും കര്‍ഷക സംഘടനകളും ഉന്നയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios