ശനിയാഴ്ച്ച മത്സരങ്ങള്‍ സമാപീക്കും. വ്യാഴം, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലായി മേള നടത്താനായിരുന്നു നേരത്തെയെടുത്ത തീരുമാനം.

കണ്ണൂര്‍: തലശ്ശേരി അതിരൂപതയുടെ എതിർപ്പിന് പിന്നാലെ കണ്ണൂർ ജില്ലാ സ്കൂൾ കായിക മേള ഞായറാഴ്ചയിൽ നിന്ന് മാറ്റി. ശനിയാഴ്ച്ച മത്സരങ്ങള്‍ സമാപീക്കും. വ്യാഴം, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലായി മേള നടത്താനായിരുന്നു നേരത്തെയെടുത്ത തീരുമാനം.

ഞായറാഴ്ച മേള നടത്തുന്നത് ക്രൈസ്തവർക്ക് ബുദ്ധിമുട്ടാകുമെന്നും തീരുമാനം മാറ്റണമെന്നും തലശ്ശേരി അതിരൂപത വികാരി ജനറാൾ ആന്‍റണി മുതുകുന്നേൽ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മാറ്റം. ഡി.ഡി.ഇ വിളിച്ചു ചേർത്ത അടിയന്തിര യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ശനിയാഴ്ച കായിക അധ്യാപകരുടെ ക്ലസ്റ്റർ മീറ്റിങ് നടക്കുന്നതിനാലാണ് കായിക മേളയുടെ സമാപനം ഞായറാഴ്ച്ച നടത്താൻ തീരുമാനിച്ചിരുന്നത്. കായിക അധ്യാപകരുടെ ക്ലസ്റ്റർ യോഗം തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.

Also Read: മഴക്കെടുതി; രണ്ട് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് നാളെ അവധി, അറിയിപ്പ്