സർക്കാർ നിഷ്‌ക്രിയം ആയതാണ് അജീഷിന്റെ മരണത്തിന് കാരണം എന്നായിരുന്നു അടിയന്തിര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷത്തിന്റെ വിമരശനം. ആനയെ കണ്ടെത്താൻ വൈകി. അന്തർ സംസ്ഥാന ഏകോപനം ഇല്ലാതെ പോയി. 

മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ അക്രമത്തിൽ അജീഷ് കൊല്ലപ്പെട്ടതിൽ ഒന്നാം പ്രതിസർക്കാരാണെന്ന് പ്രതിപക്ഷം. ബോധമില്ലാത്ത ആനയല്ല, കഴിവ് കെട്ട സ‍ർക്കാരാണ് ഉത്തരവാദി എന്ന പ്രതിപക്ഷനേതാവ് വിമർശിച്ചു. ആനയെ ആദ്യം കണ്ടെത്തുന്നതിൽ ചില സങ്കേതികമായ തടസ്സങ്ങളുണ്ടായെന്നും വയനാട്ടിലെ പ്രതിഷേധം മറ്റൊരു തലത്തിൽ കൊണ്ട് പോകാൻ ശ്രമങ്ങളുണ്ടായെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ ആരോപിച്ചു.

സർക്കാർ നിഷ്‌ക്രിയം ആയതാണ് അജീഷിന്റെ മരണത്തിന് കാരണം എന്നായിരുന്നു അടിയന്തിര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷത്തിന്റെ വിമരശനം. ആനയെ കണ്ടെത്താൻ വൈകി. അന്തർ സംസ്ഥാന ഏകോപനം ഇല്ലാതെ പോയി. അജീഷിന്റ മരണം ഒറ്റപ്പെട്ട സംഭവം അല്ല. വയനാട്ടിൽ ജനം ഭീതിയിൽ എന്നും പ്രതിപക്ഷം പറഞ്ഞു. ആനയുടെ സാന്നിദ്ധ്യം കണ്ടെത്താൻ സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഉണ്ടായെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ സമ്മതിച്ചു.

അന്തർ സംസ്ഥാന നീരീക്ഷണം ശക്തിപ്പെടുത്തുമെന്നും പ്രതിഷേധം മറ്റൊരു തരത്തിൽ കൊണ്ട് പോകാൻ ശ്രമം നടന്നു എന്നും മന്ത്രി പറഞ്ഞു. നഷ്ടപരിഹാരം സർക്കാരിന്റെ ഔദാര്യമല്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ ചൂണ്ടിക്കാണിച്ചു. ആനയെ ട്രേസ് ചെയ്യാനുള്ള പാസ് വേഡ് അടക്കം കിട്ടിയിട്ടും സർക്കാർ ഒന്നും ചെയ്തില്ലെന്നും സതീഷൻ ആരോപിച്ചു.