ഒരു ഉപതെരഞ്ഞെടുപ്പിനായി എല്ലാ മന്ത്രിമാരും കൂടി ഞങ്ങളെ പേടിപ്പിക്കാൻ വന്നു.ഭരിക്കേണ്ട സമയത്ത് മന്ത്രിമാർ ഭരിക്കണം.ഉദ്യോഗസ്ഥർ പോലും തൃക്കാക്കരയിൽ ആയിരുന്നു.തൃക്കാക്കരയിലെ യുഡിഎഫ് വിജയം ടീം വർക്കെന്നും പ്രതിപക്ഷ നേതാവ്
തൃക്കാക്കര; ഉപതരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് ദിവസം പിന്നുടുമ്പോഴും പ്രതികരിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.ഞങ്ങളൊക്കെ വന്നിരിക്കുന്നത് കൊണ്ടാണ് മാധ്യമങ്ങള്‍ക്ക് പ്രതികരണം ലഭിക്കുന്നത്.മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചു ഉത്തരം കിട്ടാനുള്ള ഭാഗ്യം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.ഭരിക്കേണ്ട സമയത്ത് മന്ത്രിമാർ ഭരിക്കണം. ഒരു ഉപതെരഞ്ഞെടുപ്പിനായി എല്ലാ മന്ത്രിമാരും കൂടി ഞങ്ങളെ പേടിപ്പിക്കാൻ വന്നു.ഉദ്യോഗസ്ഥർ പോലും തൃക്കാക്കരയിൽ ആയിരുന്നു.തൃക്കാക്കരയിലെ യുഡിഎഫ് വിജയം ടീം വർക്കിന്‍റെ ഫലമാണ്. ഒരാള്‍ക്ക് ഒറ്റക്ക് ഒന്നും നേടാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
പ്രോഗ്രസ്സ് റിപ്പോർട്ടിൽ സംവാദത്തിന് വിളിച്ചു പ്രതിപക്ഷനേതാവ്
600 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 570 എണ്ണം നടപ്പാക്കി എന്നാണ് സർക്കാർ അവകാശവാദം.100 എണ്ണം പോലും സർക്കാർ നടപ്പാക്കിയിട്ടില്ല.പ്രതിപക്ഷം സംവാദത്തിന് തയാറാണ്.മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്.പ്രോഗ്രസ്സ് റിപ്പോർട്ടിലെ അവകാശവാദങ്ങൾ കള്ളം. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ജനത്തെയും സർക്കാർ കബളിപ്പിക്കുന്നു.സർക്കാരിന്റെ അവകാശവാദങ്ങളിൽ പ്രതിപക്ഷം വിശദമായ പരിശോധന നടത്തി.എന്തൊരു ധൈര്യമാണ് സർക്കാരിന്
പ്രോഗ്രസ്സ് റിപ്പോർട്ടിൽ സംവാദത്തിന് സര്‍ക്കാരിനെ വെല്ലു വിളിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു
സംരക്ഷിത മേഖല പ്രശ്നം
സർക്കാർ അടിയന്തരമായി നടപടി എടുക്കണം.സർക്കാരിന് താത്പര്യം ക്വാറികളെ സംരക്ഷിക്കാനാണ്.ജനജീവിതത്തെയും കര്ഷികവൃത്തിയെയും സംരക്ഷിക്കാൻ വേണ്ടിയുള്ള നടപടി വേണം.സർവകക്ഷി യോഗം വിളിക്കണം.എംപിമാരുടെ യോഗം വിളിക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു
കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ചിട്ടില്ല
കാവി മുണ്ട് ഉടുത്താൽ സംഘപരിവാർ എന്നാകില്ല.അമ്പലത്തിൽ പോയാൽ മൃദുഹിന്ദുത്വം ആകില്ല.
ഇത് തെറ്റായ വ്യാഖ്യാനം.ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനാകണം.: തൃക്കാക്കര തെരഞ്ഞെടുപ്പിന് ശേഷം താനും ക്ഷേത്രത്തിൽ പോയി.രാഹുൽ ഗാന്ധിയെ പ്രിയങ്ക ഗാന്ധിയോ അമ്പലത്തിൽ പോകുന്നത് മൃദുഹിന്ദുത്വം അല്ല.ചന്ദനം തൊട്ടാലോ, കൊന്ത ഇട്ടലോ വർഗീയവാദി ആകില്ല. അത് വികലമായ കാഴ്ചപ്പാടാണ്.മതേതര നിലപാടിൽ കോണ്ഗ്രസ്സ് വെള്ളം ചേർത്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
