കെകെ,പിവി, എജി, ഒസി, ഐകെ, ആർ സി.എന്നീ ഇനിഷ്യലുകളാണ് എഴുതിയിരിക്കുന്നത്. ഇതിൽ കെ കെ എന്നാൽ കുഞ്ഞാലിക്കുട്ടി, എജി എഗോവിന്ദനും ഒസി ഉമ്മൻ ചാണ്ടിയെന്നും പറയുന്നു.പിവി എന്നാൽ പിണറായി വിജയൻ, ഐകെ എന്നാൽ ഇബ്രാഹിംകുഞ്ഞ്,ആർ സി എന്നാൽ രമേശ് ചെന്നിത്തലയെന്നാണ് വിശദീകരണം

ദില്ലി:സിഎംആർഎല്ലിന്‍റെ മാസപ്പടി പട്ടികയിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പരാമർശിച്ചിരിക്കുന്നത് വിവാദമാകുന്നു. രാഷ്ട്രീയ പാർട്ടികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് നൽകിയ പണത്തിനൊപ്പം ചുരുക്കപ്പേരിൽ പണം ലഭിച്ച നേതാക്കളുടെ പേരുകളും ഉള്ളത്. ആദായനികുതി വകുപ്പ് , സിഎംആര്‍എല്‍ സിഎഫ്ഒ സുരേഷ് കുമാറിന്‍റെ വീട്ടിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ , സംഘടനകൾ, എന്നിവയ്ക്ക് നൽകിയ പണത്തിന്‍റെ വിവരങ്ങളുടെ രേഖകളും കണ്ടെത്തിയിരുന്നു. ഇത് രേഖപ്പെടുത്തിയ ഡയറിയിൽ പണം നൽകിയവരുടെ ചുരുക്കപ്പേരുകളും ചേർത്തിയിരുന്നു. ഇതെല്ലാം കേരളത്തിലെ ഉന്നതരായ രാഷ്ട്രീയ നേതാക്കളുടെ പേരുകളാണെന്നാണ് സുരേഷ് കുമാർ നൽകിയിരിക്കുന്ന മൊഴി എന്ന് ഉത്തരവിൽ പറയുന്നു. 

കെകെ, പിവി, എജി, ഒസി, ഐകെ, ആർ സി. എന്നീ ഇനീഷ്യലുകളാണ് എഴുതിയിരിക്കുന്നത്. ഇതിൽ കെകെ എന്നാൽ കുഞ്ഞാലിക്കുട്ടി, എജി എ ഗോവിന്ദനും ഒസി ഉമ്മൻ ചാണ്ടിയെന്നും പറയുന്നു.പിവി എന്നാൽ പിണറായി വിജയൻ, ഐകെ എന്നാൽ ഇബ്രാഹിംകുഞ്ഞ്,ആർസി എന്നാൽ രമേശ് ചെന്നിത്തലയെന്നാണ് വിശദീകരണം.സുരേഷ് കുമാർ നൽകിയിരിക്കുന്ന മൊഴിയുടെ ഭാഗമാണ് റിപ്പോർട്ടിൽ ചേർത്തിരിക്കുന്നത്. കമ്പനിയുടെ സുഗമമായ പ്രവർത്തനത്തിനും മറ്റു തടസങ്ങൾ വ്യവസായത്തിൽ വരാതെയിരിക്കാനുമാണ് പണം നൽകുന്നതെന്നാണ് സുരേഷ് കുമാറിന്‍രെ വിശദീകരണം. ഉടമയായ ശശിധരൻ കർത്തായുടെ നിർദ്ദേശപ്രകാരമാണ് പണം നൽകുന്നതെന്നും മൊഴിയുണ്ട്.