Asianet News MalayalamAsianet News Malayalam

ജനവാസകേന്ദ്രങ്ങളെ ബഫര്‍സോണില്‍ ഉൾപ്പെടുത്തി ഉത്തരവിറക്കിയതെന്തിന്?മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി വിഡിസതീശന്‍

മാനുവൽ സർവ്വേ വേണമെന്ന പ്രതിപക്ഷത്തിന്‍റെ  ആവശ്യം അംഗീകരിക്കാത്തതിൽ ദുരൂഹത.സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി വന്നാൾ മുഖ്യ മന്ത്രി ഉത്തരവാദിത്തം ഏൽക്കുമോയെന്നും പ്രതിപക്ഷ നേതാവ്
 

opposition leaders questions to CM on bufferzone issue
Author
First Published Dec 20, 2022, 12:27 PM IST

തിരുവനന്തപുരം:ബഫര്‍സോണ്‍ വിവാദത്തില്‍ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.

1.എന്തിനാണ് ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭാ യോഗം ഉത്തരവിറക്കിയത്?
2.അവ്യക്തത മാത്രം നിറഞ്ഞ രണ്ടാമത്തെ ഉത്തരവ് ആർക്ക് വേണ്ടി?
3.ഉപഗ്രഹ സർവെ മാത്രം മതിയെന്ന് തീരുമാനിച്ചത് എന്തിനാണ് ?
4.റവന്യു തദ്ദേശ വകുപ്പുകളെ ഒഴിവാക്കിയത് എന്തിന്
5.ഓഗസ്റ്റ് 29, ന് കിട്ടിയ ഉപഗ്രഹ സര്‍വേ റിപ്പോർട്ട് മൂന്നര മാസം പൂഴ്ത്തി വച്ചത് എന്തിന്?
സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി വന്നാൾ മുഖ്യമന്ത്രി ഉത്തരവാദിത്തം ഏൽക്കുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.പ്രതിുക്ഷവുമായി ചര്‍ച്ചക്ക് സർക്കാർ തയ്യാറായില്ല
മാനുവൽ സർവ്വേ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാത്തതിൽ ദുരൂഹതയുണ്ട്.വിദഗ്ധ സമിതി എന്ത് ചെയ്തെന്ന് പോലും സർക്കാർ അന്വേഷിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഒരു മാസത്തിനകം ഇടക്കാല റിപ്പോർട്ടും മുന്ന് മാസത്തിനകം അന്തിമ റിപ്പോർട്ടും എന്ന് ഉത്തരവിൽ പറഞ്ഞതല്ലാതെ വിദദ്ധ സമിതി ഒന്നും ചെയ്തില്ല.
 ദുരൂഹത നിറഞ്ഞ ഉത്തരവാദിത്തം ഇല്ലായ്മയാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. മൂന്ന് മാസത്തെ കാലാവധിയുള്ള വിദഗ്ധ സമിതിക്ക് ആനൂകൂല്യം നിശ്ചയിക്കുന്നത് രണ്ടര മാസത്തിന് ശേഷമാണ് ,ബഫർ സോൺ വിഷയത്തിൽ സർക്കാർ ഇടപെട്ടത് ഒരു താൽപര്യവും ഇല്ലാതെയാണ്.പരമാവധി മൂന്നാഴ്ച കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ് സർക്കാർ വഷളാക്കിയത്

 

Follow Us:
Download App:
  • android
  • ios