Asianet News MalayalamAsianet News Malayalam

സ്റ്റാൻ സ്വാമിയുടെ മരണം: അന്വേഷണ ഏജൻസികൾക്കെതിരെ നടപടി വേണം, രാഷ്ട്രപതിക്ക് കത്തയച്ച് പ്രതിപക്ഷം

സ്റ്റാൻ സ്വാമിയുടെ എൻഐഎ കസ്റ്റഡിയിലിരിക്കെയുള്ള മരണം അന്താരാഷ്ട്ര മാധ്യമങ്ങളും എറ്റെടുത്തിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടേയും യൂറോപ്യൻ യൂണിയന്‍റെയും മനുഷ്യാവകാശ വിഭാഗം പ്രതിനിധികൾ നടുക്കം രേഖപ്പെടുത്തി. 

Opposition party leaders write letter to president on stan swamy death issue
Author
Delhi, First Published Jul 6, 2021, 6:52 PM IST

ദില്ലി: ഭീമാ കൊറേഗാവ് കേസിൽ എൻഐഎ കസ്റ്റഡിയിലിരിക്കെ മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. അന്വേഷണ ഏജൻസികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരടക്കമുള്ള പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിക്ക് കത്തയച്ചു. സ്റ്റാൻ സ്വാമിയുടെ എൻഐഎ കസ്റ്റഡിയിലിരിക്കെയുള്ള മരണം അന്താരാഷ്ട്ര മാധ്യമങ്ങളും എറ്റെടുത്തിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടേയും യൂറോപ്യൻ യൂണിയന്‍റെയും മനുഷ്യാവകാശ വിഭാഗം പ്രതിനിധികൾ നടുക്കം രേഖപ്പെടുത്തി. 

അതിനിടെ ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കാൻ ഈശോ സഭ തീരുമാനിച്ചു.   ആശുപത്രിയിൽ വച്ചാണ് മരണമെങ്കിലും ഫാദർ എൻഐഎ കസ്റ്റഡിയിലായിരുന്നു. ആശുപത്രിക്കെതിരെ പരാതിയില്ലെങ്കിലും പാർക്കിൻസൺസ് രോഗം മൂ‍ർച്ചിച്ചിട്ടും ജയിലിൽ വച്ച് മതിയായ ചികിത്സ നൽകിയില്ലെന്നാണ് പരാതി. ദേശീയ മനുഷ്യാവകാശ കമ്മീഷനെയും മഹാരാഷ്ട്ര സർക്കാരിനെയും പരാതിയുമായി സഭ സമീപിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios