Asianet News MalayalamAsianet News Malayalam

കൗണ്‍സില്‍ ചേരുന്നത് നിയമവിരുദ്ധം; ബിജെപി ഭരണത്തിലുള്ള പന്തളം നഗരസഭയില്‍ പ്രതിപക്ഷ ബഹളം

  ഒരാഴ്ച മുമ്പാണ് പന്തളം നഗരസഭയിലെ 2021-22 സാമ്പത്തിക വർഷത്തിലെ ബജറ്റ് അവതരണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി  നഗരസഭാ കൗൺസിൽ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു  സെക്രട്ടറി തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് അയച്ചത്

opposition protest in bjp ruling pandalam municipality
Author
Pandalam, First Published Sep 13, 2021, 5:05 PM IST

പന്തളം: ഭരണസമിതി പിരിച്ചുവിടാൻ നഗരസഭാ സെക്രട്ടറി ഓംബുഡ്സ്മാന്‍റെ ഉപദേശം തേടിയതിനെ തുടർന്ന് പന്തളം നഗരസഭ യോഗത്തിൽ പ്രതിപക്ഷ ബഹളം. ബിജെപി ഭരിക്കുന്ന  നഗരസഭയ്ക്ക് നിയമപരമായി  യോഗം ചേരാൻ കഴിയില്ല എന്ന് ആരോപിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോയി. എന്നാല്‍, കൗൺസിൽ ചേരുന്നത് മരവിപ്പിച്ച നിർദ്ദേശങ്ങളൊന്നും കിട്ടിയിട്ടില്ലെന്നാണ് ഭരണസമിതിയുടെ വിശദീകരണം.

ഒരാഴ്ച മുമ്പാണ് പന്തളം നഗരസഭയിലെ 2021-22 സാമ്പത്തിക വർഷത്തിലെ ബജറ്റ് അവതരണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി  നഗരസഭാ കൗൺസിൽ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു  സെക്രട്ടറി തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് അയച്ചത്. മുനിസിപ്പൽ ചട്ടങ്ങൾ പാലിക്കാതെ  ബജറ്റ് പാസാക്കിയ നടപടിയിൽ ഓംബുഡ്സ്മാൻ ഉപദേശം തേടി തുടർനടപടികൾക്ക് ഒരുങ്ങുകയാണ് നഗരസഭാ സെക്രട്ടറി.

ഇതിനിടയിലാണ് മുൻകൂട്ടി നിശ്ചയിച്ച അജണ്ടകൾ പ്രകാരം ഇന്ന് നഗരസഭാ യോഗം ചേർന്നത്. നഗരസഭ സെക്രട്ടറി തന്നെയാണ് കൗൺസിലർമാർക്ക് യോഗം ചേരാൻ ഉള്ള കത്ത് നൽകിയതും. എന്നാൽ സിവിൽ കോടതിയുടെ അതേ നിയമ സംവിധാനം ഉള്ള ഓംബുഡ്സ്മാൻ ഉപദേശത്തിന് ആയി സെക്രട്ടറി കത്തയച്ച സാഹചര്യത്തിൽ നഗരസഭാ കൗൺസിൽ ചേരുന്നത് നിയമവിരുദ്ധമാണെന്നാണ് പ്രതിപക്ഷ ആരോപണം. കൗൺസിൽ യോഗം തുടങ്ങിയതിനു പിന്നാലെ സിപിഎമ്മും കോൺഗ്രസും വിയോജനക്കുറിപ്പ് നൽകി.

സെക്രട്ടറിക്ക് പകരം ചുമതലയിലുണ്ടായിരുന്ന റവന്യൂ ഇൻസ്പെക്ടർ കൗൺസിൽ യോഗം ചേരുന്നതിന് നിയമതടസമില്ലെന്ന് അറിയിച്ചു. ഇത് മുഖവിലയ്ക്കെടുക്കാതെ പ്രതിപക്ഷാംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. പ്രതിപക്ഷ ബഹളത്തിനിടയിലും അജണ്ടകൾ പാസാക്കി വേഗത്തിൽ കൗൺസിലും പിരിഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ നഗരസഭയ്ക്ക് മുന്നിലും പ്രതിഷേധം തുടർന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

Follow Us:
Download App:
  • android
  • ios