നീരൊഴുക്ക് കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ചിമ്മിനി ഡാമിന്‍റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. 

പത്തനംതിട്ട: പമ്പ, കക്കി- ആനത്തോട് അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. പമ്പയുടെയും കക്കാട്ടാറിന്‍റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം നീരൊഴുക്ക് കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ചിമ്മിനി ഡാമിന്‍റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. ഡാമിന്‍റെ അനുവദനീയമായ ജലവിതാനം 76.4 മീറ്ററാണ്. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് ഡാമിലെ ജലവിതാനം 75.71 മീറ്ററാണ്. ഡാമില്‍ സംഭരണ ശേഷിയുടെ 96.48 ശതമാനം ജലമുണ്ട്. 

അധികജലം പുറത്തേക്ക് ഒഴുക്കി വിടുന്നതുമൂലം കുറുമാലിപ്പുഴ, കരുവന്നൂര്‍പ്പുഴ എന്നിവയിലെ ജലനിരപ്പ് ഉയരാനും വെള്ളം കലങ്ങാനും ഇടയുള്ളതിനാല്‍ പുഴകളില്‍ മത്സ്യബന്ധനത്തിനും മറ്റ് അനുബന്ധ പ്രവൃത്തികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.