മലങ്കര അസോസിയേഷൻ യോഗം ചേർന്നായിരിക്കും നിയുക്ത ബാവയെ തെരഞ്ഞെടുക്കുക
കോട്ടയം: ഓർത്തഡോക്സ് സഭയ്ക്ക് നിയുക്ത കാതോലിക്കാ ബാവയെ തെരഞ്ഞെടുക്കാൻ തീരുമാനം. കോട്ടയത്ത് ചേർന്ന സഭാ സിനഡിൽ നിലവിലെ കാത്തോലിക്കാ ബാവയാണ് നിർദേശം മുന്നോട്ട് വച്ചത്. ആരോഗ്യ പ്രശ്നമുള്ളതിനാൽ പിൻഗാമിയെ കണ്ടെത്തണമെന്ന് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ആവശ്യപ്പെട്ടു. പുതിയ നിയുക്ത കാതോലിക്കാ ബാവയെ കണ്ടെത്താൻ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. മലങ്കര അസോസിയേഷൻ യോഗം ചേർന്നായിരിക്കും തെരഞ്ഞെടുക്കുക.
Add Asianetnews as a Preferred Source

