കൊച്ചി: പള്ളിത്തർക്കം സംബന്ധിച്ച സമവായ ചർച്ചകളിൽ നിന്ന് പിന്മാറാൻ കാരണം യാക്കോബായ വിഭാ​ഗത്തിന്റെ നിലപാടുകളാണെന്ന് ഓർത്തഡോക്സ് വിഭാ​ഗം. സമവായ ചർച്ചകൾ  തുടരുന്നതിനിടെയാണ്   തങ്ങളുമായുള്ള  ബന്ധം വേർപെടുത്തുന്നതായി  യാക്കോബായ  സഭ അറിയിച്ചത്. സുപ്രീം കോടതി വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള  ശ്രമമാണ് സർക്കാരും യാക്കോബായ  വിഭാഗവും നടത്തുന്നതെന്നും ഓർത്തഡോക്സ് വിഭാ​ഗം പ്രസ്താവനയിൽ പറഞ്ഞു.