Asianet News MalayalamAsianet News Malayalam

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കത്തില്‍ മറ്റ് സഭകള്‍ ഇടപെടുന്നു; സ്വാഗതം ചെയ്‍ത് യാക്കോബായ സഭ

കര്‍ദ്ദിനാള്‍മാരായ മാർ ജോർജ് ആലഞ്ചേരി, ബസേലിയോസ് മാർ ക്ലീമീസ്, ആർച്ച് ബിഷപ് സൂസെപാക്യം, ജോസഫ് മർത്തോമാ മെത്രാപ്പോലീത്ത എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.

other factions interfere in Jacobite Orthodox conflict
Author
Kochi, First Published Dec 3, 2019, 12:02 PM IST

കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കത്തില്‍ അനുരഞ്ജനത്തിന് മറ്റ് ക്രൈസ്‍തവ സഭകള്‍ ഇടപെടുന്നു. സമവായത്തിലൂടെ പ്രശ്‍നപരിഹാരം ഉണ്ടാക്കണമെന്നാണ് സഭകള്‍ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. മറ്റ് സഭകളുടെ തലവന്മാര്‍ ഇരുസഭാധ്യക്ഷന്മാര്‍ക്കും കത്ത് നല്‍കി. കര്‍ദ്ദിനാള്‍മാരായ മാർ ജോർജ് ആലഞ്ചേരി, ബസേലിയോസ് മാർ ക്ലീമീസ്, ആർച്ച് ബിഷപ് സൂസെപാക്യം, ജോസഫ് മർത്തോമാ മെത്രാപ്പോലീത്ത എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.  മറ്റ് സഭകളുടെ അനുരഞ്‍ജനനീക്കത്തോട് സഹകരിക്കുമെന്ന് യാക്കോബായ സഭ വ്യക്തമാക്കി. 

അതേസമയം കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം വിട്ട് കിട്ടാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ഇടപെടണം എന്നാശ്യപ്പെട്ട് ഓർത്തഡോക്സ്‌ സഭ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഓർത്തഡോക്സ്‌ സഭ വികാരി തോമസ്‌ പോൾ റമ്പാന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഉച്ചക്ക് ഒന്നേമുക്കാലിനാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാർ കേസിന്‍റെ വിധി പറയുക. 

Follow Us:
Download App:
  • android
  • ios