കിരണിന്റെ ഭാര്യയുടെ ആത്മഹത്യയും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. 50 ദിവസം മുമ്പാണ് കിരണിന്റെ ഭാര്യ ജീവനൊടുക്കിയത്.

പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ 9 വയസുള്ള മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ശക്തമാക്കി ഒറ്റപ്പാലം പൊലീസ്. മനിശ്ശേരി സ്വദേശി കിരണും മകൻ കിഷനുമാണ് ഇന്നലെ മരിച്ചത്. മകനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതിന് ശേഷമാണ് കിരൺ ജീവനൊടുക്കിയത്. കിരണിന്റെ ഭാര്യയുടെ ആത്മഹത്യയും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. 50 ദിവസം മുമ്പാണ് കിരണിന്റെ ഭാര്യ ജീവനൊടുക്കിയത്.

പ്രവാസിയായ കിരണിന്‍റെ ഭാര്യ അഖിനയെ ഇക്കഴിഞ്ഞ മേയിൽ ഇതേ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഭാര്യയുടെ മരണ ശേഷം ജൂണിൽ വിദേശത്തേക്ക് പോയ കിരൺ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. തുടർന്ന് സഹോദരിയുടെ വീട്ടിലായിരുന്ന മകനെ കൂട്ടി രാവിലെ കിരൺ മനിശേരിയിലെ വീട്ടിലെത്തി. 

പിന്നീട് മൂന്നരയോടെ വീടിന്റെ പിൻ ഭാഗത്തെ വാതിൽ തുറന്നിട്ട് മുൻ വശത്തെ വാതിൽ പൂട്ടി താക്കോൽ ബന്ധു വീട്ടിൽ കൊടുത്തു മകനേയും കൂട്ടി യാത്ര പറഞ്ഞു മടങ്ങി. വൈകിട്ട് അഞ്ചോടെ യാത്ര പറഞ്ഞു പോയ കിരണിൻ്റെ സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ടത് കണ്ട ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണു വീടിൻ്റെ ഒന്നാം നിലയിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. ആത്മഹത്യയ്ക്ക് പ്രേരണയായ കാരണം വ്യക്തമല്ല. ഒറ്റപ്പാലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Asianet News Live | Malayalam News | Kerala News | Kottayam Medical College | ഏഷ്യാനെറ്റ് ന്യൂസ്