പതിമൂന്ന് പേർക്ക് അനുവാദമുള്ള ബോട്ടിൽ നാൽപതിലധികം പേരെയാണ് കയറ്റിയത്. ബോട്ടുകളിലെ സ്രാങ്കുമാരായ നിഖിൽ, ഗണേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി : എറണാകുളം മറൈൻഡ്രൈവിൽ അനുവദിച്ചതിൽ കൂടുതൽ ആളുകളെ കയറ്റി സർവീസ് നടത്തിയ രണ്ട് ബോട്ടുകൾ പൊലീസ് പിടികൂടി. പതിമൂന്ന് പേർക്ക് അനുവാദമുള്ള ബോട്ടിൽ നാൽപതിലധികം പേരെയാണ് കയറ്റിയത്. ബോട്ടുകളിലെ സ്രാങ്കുമാരായ നിഖിൽ, ഗണേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടേയും ലൈസൻസും ബോട്ടുകളുടെ പ്രവർത്തനാനുമതിയും റദ്ദാക്കുമെന്ന് പൊലീസ് അറിയിച്ചു.

മലപ്പുറം താനൂർ ദുരന്തത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ബോട്ടുകളുടെ മരണക്കളി കൊച്ചിയിൽ പൊലീസ് പൊക്കിയത്. കൊച്ചിയിൽ സെന്റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളെയാണ് ചട്ടം ലംഘിച്ചതിന് പൊലീസ് പിടികൂടിയത്. അനുവദനീയമായതിലധികം ആളുകളെ കയറ്റി സെന്റ് മേരീസ് ബോട്ടാണ് സർവീസ് നടത്തിയത്. അപകടകരമായ സർവീസിനെക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് പൊലീസ് പരിശോധനക്കെത്തിയത്.

താനൂർ ബോട്ടപകടം: അഡ്വ വിഎം ശ്യാംകുമാറിനെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു

ഇതറിഞ്ഞ ബോട്ടിലെ സ്രാങ്ക് ബോൾഗാട്ടിക്ക് സമീപത്തേക്ക് സന്ധ്യ എന്ന ബോട്ടിനെ വിളിച്ചു വരുത്തിയ ശേഷം കുറച്ച് യാത്രക്കാരെ അതിലേക്ക് മാറ്റി. ഇരു ബോട്ടുകളും തിരിച്ച് മറൈൻ ഡ്രൈവിലേക്കെത്തിയതും കൂടുതൽ ആളുകളെ കയറ്റിയാണ്. സംഭവത്തിൽ ബോട്ടുകളിലെ സ്രാങ്കുമാരായ നിഖിൽ, ഗണേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടേയും ലൈസൻസും ബോട്ടുകളുടെ പ്രവർത്തനാനുമതിയും റദ്ദാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതൽ ചട്ട ലംഘനം നടത്തിട്ടുമ്ടോയെന്ന് കണ്ടെത്താൻ ബോട്ടുകളുടെ രേഖകൾ പരിശോധിക്കുമെന്നും സെൻട്രൽ പൊലീസ് അറിയിച്ചു. താനൂർ ദുരന്തത്തിന് ശേഷം ശക്തമായ പരിശോധനയാണ് മറൈൻ ഡ്രൈവടക്കമുള്ള സ്ഥലങ്ങളിൽ പൊലീസ് നടത്തുന്നത്. 

'ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ ശക്തമായ സൈബർ ആക്രമണം ഉണ്ടാകുന്നു,ജഡ്ജിമാർക്ക് സംസാരിക്കാൻ കഴിയുന്നില്ല'