Asianet News MalayalamAsianet News Malayalam

കാസർകോട് വീണ്ടും ഓക്സിജൻ ക്ഷാമം; അരമന ആശുപത്രിയിലുള്ളത് നാല് സിലിണ്ടർ മാത്രം

കൊവിഡ് ബാധിതരായ പത്ത് പേരാണ് ഈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്

Oxygen scarcity continues in Kasaragod
Author
Kasaragod, First Published May 11, 2021, 1:57 PM IST

കാസർകോട്: ജില്ലയിൽ ഓക്സിജൻ ക്ഷാമം തുടർക്കഥയാകുന്നു. സ്വകാര്യ ആശുപത്രിയായ കാസർകോട് അരമന ഹോസ്പിറ്റൽ ആന്റ് ഹാർട്ട്‌ സെന്ററിലാണ് ഇപ്പോൾ ഓക്സിജൻ ക്ഷാമം നേരിട്ടിരിക്കുന്നത്. ഇവിടെ ഇനി അവശേഷിക്കുന്നത് വെറും നാല് ഓക്സിജൻ സിലിണ്ടറുകൾ മാത്രമാണ്. ഇത് അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് മാത്രമേ ഉപയോഗിക്കാനാവൂ. കൊവിഡ് ബാധിതരായ പത്ത് പേരാണ് ഈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ ഏഴ് പേർക്കും ഓക്സിജൻ വേണമെന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios