സുൽത്താൻ ബത്തേരിയിലെ മാർ ബസേലിയോസ് സ്കൂളിലെ കിണറിലെ വെള്ളം ഉപയോഗശൂന്യമെന്ന് പരിശോധനയിൽ കണ്ടെത്തി. 5 കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 8 ആയി, രോഗം രണ്ടാം ഘട്ടത്തിലേക്ക് കടന്നോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്
- Home
- News
- Kerala News
- Malayalam News Live: ഉപയോഗിക്കാൻ പാടില്ലാത്ത വെള്ളം, കോളിയാടി സ്കൂൾ കിണറിലെ ജല പരിശോധനയിൽ ബാക്ടീരിയകളുടെ സാന്നിധ്യം; 5 കുട്ടികൾക്ക് കൂടി ഷിഗെല്ല, 502 പേർക്ക് രോഗലക്ഷണം
Malayalam News Live: ഉപയോഗിക്കാൻ പാടില്ലാത്ത വെള്ളം, കോളിയാടി സ്കൂൾ കിണറിലെ ജല പരിശോധനയിൽ ബാക്ടീരിയകളുടെ സാന്നിധ്യം; 5 കുട്ടികൾക്ക് കൂടി ഷിഗെല്ല, 502 പേർക്ക് രോഗലക്ഷണം

തിരുവനന്തപുരത്ത് ഇന്നലെ നാടകീയ രംഗങ്ങൾക്കൊടുവില് പൊലീസ് അറസ്റ്റ് ചെയ്ത ബിജെപി കൗൺസിലർ സുഗതനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പ ചുമത്തി ജില്ലാ കളക്റ്റർ കരുതൽ തടങ്കലിനിടാൻ നിദേശിച്ച ആളാണ് സുഗതൻ. ആദ്യമായിട്ടാണ് കാപ്പയില് ഒരു കൗണ്സിലര് ജയിലില് പോകുന്നത്.
Malayalam News Live: ഉപയോഗിക്കാൻ പാടില്ലാത്ത വെള്ളം, കോളിയാടി സ്കൂൾ കിണറിലെ ജല പരിശോധനയിൽ ബാക്ടീരിയകളുടെ സാന്നിധ്യം; 5 കുട്ടികൾക്ക് കൂടി ഷിഗെല്ല, 502 പേർക്ക് രോഗലക്ഷണം
Malayalam News Live: സിസിടിവിയിലേക്ക് സ്പ്രേ പെയിന്റടിച്ചു, ഗ്യാസ് കട്ടറുപയോഗിച്ച് തുറക്കുന്നതിനിടെ എടിഎം മെഷീന് തീപിടിച്ചു; മോഷ്ടാക്കൾ ഓടിരക്ഷപ്പെട്ടു, കവർച്ചാശ്രമം
ഹൊസ്പേട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊപ്പള സിറ്റിയിൽ പുലർച്ചെ മൂന്ന് മണിക്കും മൂന്നരക്കും ഇടയിലാണ് കവർച്ചാ ശ്രമം നടന്നത്.
Malayalam News Live: തീരുമാനം ഇനിയും നീട്ടിയാൽ വലിയ വില നൽകേണ്ടിവരും, ഇറാന് കനത്ത മുന്നറിയിപ്പുമായി ട്രംപ്; അമേരിക്ക - ഇറാൻ ധാരണ അന്തിമമാക്കാൻ ഖത്തർ സംഘം ടെഹ്റാനിൽ
സമാധാന ചർച്ചകൾ വൈകുന്നതിൽ ഇറാന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. അതിനിടെ ഇറാൻ - അമേരിക്ക ധാരണ അന്തിമമാക്കാൻ ഖത്തർ നയതന്ത്ര സംഘം ടെഹ്‌റാനിലെത്തിയെന്ന് റിപ്പോർട്ടുമുണ്ട്
Malayalam News Live: തലശ്ശേരി ഷുഹൈബ് വധക്കേസ് - വിചാരണ നടപടികൾക്ക് തിങ്കളാഴ്ച വരെ താത്ക്കാലിക സ്റ്റേ; അപ്പീലിൽ ആവശ്യം വിചാരണക്കോടതി മാറ്റം
നടപടികൾ നീണ്ട് പോയി ഒടുവിൽ കഴിഞ്ഞ മാസമാണ് തലശ്ശേരി അഡീഷണൽ സെഷൻസ് മൂന്നാം നമ്പർ കോടതിയിൽ വിചാരണ തുടങ്ങിയത്. പ്രതികളുടെ ജാമ്യം വിചാരണ കോടതി റദ്ദാക്കിയെങ്കിലും അപ്പീലിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
Malayalam News Live: പാലാ നഗരസഭയിൽ വീണ്ടും മോഷണ പരാതി; കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് ഫയലും വാച്ചും മോഷ്ടിച്ചെന്ന് ആരോപിച്ച് നഗരസഭ അധ്യക്ഷ
വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട നിർണായക ഫയലും വാച്ചുമാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. കൗൺസിലറായ ബിജു മാത്യൂസ് ഇന്നലെ ചെയർപേഴ്സന്റെ ക്യാബിനിൽ കയറിയെന്നും അതിനുശേഷം ആണ് ഫയലും വാച്ചും കാണാതായതെന്നുമാണ് ആരോപണം.
Malayalam News Live: കോടതിയിൽ കടകംപള്ളിക്ക് തിരിച്ചടി, സതീശനെതിരായ ഉപ ഹർജി തള്ളി; ശബരിമല സ്വർണക്കൊള്ളയിലെ പ്രസ്താവനകൾക്ക് വിലക്കില്ല, അപകീർത്തി കേസ് തുടരും
ശബരിമല സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് വി ഡി സതീശനെതിരെ കടകംപള്ളി സുരേന്ദ്രൻ നൽകിയ ഉപഹർജി തിരുവനന്തപുരം കോടതി തള്ളി. സതീശൻ തനിക്കെതിരെ നടത്തുന്ന പ്രസ്താവനകൾ വിലക്കണമെന്ന കടകംപള്ളിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. എന്നാൽ അപകീർത്തി കേസ് തുടരും
Malayalam News Live: നാളെ മുതൽ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി, 20 ന് ശേഷം അനിശ്ചിതകാല നിരാഹര സമരവും; 'കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്ലാതെ പിൻമാറില്ല'
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നാളെ മുതൽ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും. ജൂൺ 20 ന് നകം മന്ത്രി രാജി വെച്ചില്ലെങ്കിൽ, ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും മുന്നറിയിപ്പ്
Malayalam News Live: മമതക്ക് കോൺഗ്രസ് ദേശീയ ഉപാധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി വാഗ്ദാനം ചെയ്തെന്ന വാർത്തകൾ തള്ളി കെസി വേണുഗോപാൽ; 'ടിഎംസിയുമായി ലയന ചർച്ചകൾ നടന്നിട്ടില്ല'
ടിഎംസിയുമായി നിലവിൽ ലയന ചർച്ചകൾ നടക്കുന്നില്ലെന്ന് കോൺഗ്രസ്. മമതക്ക് കോൺഗ്രസ് ദേശീയ ഉപാധ്യക്ഷ പദവി വാഗ്ദാനം ചെയ്തെന്ന മാധ്യമ റിപ്പോർട്ടുകൾ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തള്ളി
Malayalam News Live: ആർഷോ പ്രവേശനം നേടിയപ്പോൾ താനായിരുന്നില്ല പ്രിൻസിപ്പൽ, എംജി സിൻഡിക്കേറ്റിന് ഗുരുതര വീഴ്ച സംഭവിച്ചു; മറുപടിയുമായി വി എസ് ജോയി
സംഭവത്തിൽ ജോയിയെ സിൻഡിക്കേറ്റ് താക്കീത് ചെയ്തിരുന്നു. അച്ചടക്കനടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജോയി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
Malayalam News Live: കാഫിർ സ്ക്രീൻ ഷോട്ട് കേസ് - അന്വേഷണം വടകര സ്‌ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക്; 5 ഗ്രൂപ്പ് അഡ്‌മിന്മാരെ ചോദ്യം ചെയ്ത് എസ്ഐടി
കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം വടകര സ്‌ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക്. ഗ്രൂപ്പിൻ്റെ 5 അഡ്‌മിൻമാരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
Malayalam News Live: വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണം; പരിക്കേറ്റ തൊഴിലാളി മരിച്ചു; ആന ആക്രമിച്ചത് കൃഷിസ്ഥലത്ത് വെച്ച്
കൃഷി സ്ഥലത്ത് വെച്ചാണ് തൊഴിലാളിയെ ആന ആക്രമിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ സിപിഎം പ്രതിഷേധം നടത്തി.
Malayalam News Live: നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ 20ഓളം ക്ഷേത്രങ്ങളിലെ ആഭരണങ്ങൾ കാണാനില്ല; കണക്കുകളിൽ അവ്യക്തയെന്ന് തിരുവിതാംകൂർ ദേവസ്വം തിരുവാഭരണം കമ്മീഷണർ
സബ് ഗ്രൂപ്പിന് കീഴിലുള്ള ഓരോ ദേവസ്വങ്ങളിലും പ്രത്യേകം തിരുവാഭരണ രജിസ്റ്ററും ഉണ്ട്. ഇത് ക്രോഡീകരിച്ച് നെയ്യാറ്റിൻകര സബ് ഗ്രൂപ്പ് അസി. കമ്മീഷണർ തിരുവാഭരണം കമ്മീഷണർക്ക് പുതിയ റിപ്പോർട്ട് നൽകിയിരുന്നു.
Malayalam News Live: കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്, നാളെയും മറ്റന്നാളും 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇന്ന് 7 ജില്ലകളിൽ യെല്ലോ
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിൽ വീണ്ടും അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകി. നാളെയും മറ്റന്നാളുമായി ഇടുക്കി, എറണാകുളം, തൃശൂർ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്
Malayalam News Live: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര, സ്വകാര്യ ബസ് മേഖലയെ തകർക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ; നാളെ അടിയന്തര യോഗം
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. സമരത്തിന് പോലും സാധിക്കാത്ത അവസ്ഥ, തുടർനടപടികൾ ചർച്ച ചെയ്യാൻ നാളെ തൃശൂരിൽ അടിയന്തര യോഗം ചേരുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു
Malayalam News Live: റെക്കോർഡ് സ്വന്തമാക്കി നരേന്ദ്ര മോദി,`തെരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന നേതാവ്'; പ്രശംസിച്ച് കേന്ദ്ര മന്ത്രിസഭ
നരേന്ദ്ര മോദിക്ക് കേന്ദ്ര മന്ത്രിസഭയുടെ പ്രശംസ. തെരഞ്ഞെടുക്കപ്പെട്ട് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന നേതാവെന്ന റെക്കോർഡ് നേടിയതിനാണ് മന്ത്രിസഭ മോദിയെ ആദരിച്ചത്.
Malayalam News Live: 'കൗൺസിലർ സുഗതൻ കൊടും ക്രിമിനൽ', നഗരസഭയിൽ നിന്നും പുറത്താക്കണമെന്ന് മേയറോട് ആവശ്യപ്പെട്ട് എൽഡിഎഫ്
കാപ്പ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ ആർ സുഗതനെ നഗരസഭയിൽ നിന്നും പുറത്താക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. സുഗതൻ കൊടും ക്രിമിനലാണെന്നും റിയൽ എസ്റ്റേറ്റ്, മണ്ണ് മാഫിയ ബന്ധങ്ങളുണ്ടെന്നും എൽഡിഎഫ് ആരോപിച്ചു
Malayalam News Live: ആകാശത്തേക്ക് വെടിവച്ച് ബിജെപി കൗൺസിലറെ പിടികൂടിയ പൊലീസിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി, 'ഗുണ്ടകൾ ആരായാലും ആ പണി നിർത്തുന്നതാണ് നല്ലത്'
വധശ്രമ കേസിലെ പ്രതിയായ ബിജെപി കൗൺസിലർ ആർ സുഗതനെ പൊലീസ് ആകാശത്തേക്ക് വെടിവച്ച് അറസ്റ്റ് ചെയ്തതതിൽ അഭിനന്ദിനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഗുണ്ടകൾക്കെതിരെ പൊലീസ് കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി
Malayalam News Live: ഷിഗെല്ല - വയനാട്ടിൽ കൂടുതൽ പേർക്ക് രോഗലക്ഷണങ്ങൾ; രോഗം പടരുന്നത് രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന് ആശങ്ക
വയനാട് ഷിഗെല്ല പടരുന്നത് രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന് ആശങ്ക. ചില കുട്ടികളുടെ ബന്ധുക്കളിലും രോഗലക്ഷണം കണ്ടതോടെയാണ് സംശയം. നേരത്തെ പരിശോധനക്ക് അയച്ച 18 കുട്ടികളുടെ ഫലം ഉടനെ ലഭിക്കും
Malayalam News Live: യോഗിയുടെ സന്ദേശം അങ്ങോട്ട് പോയി വാങ്ങിച്ചതല്ലേ? തോൽവിക്ക് കാരണമായെന്ന് പറയുന്ന സിപിഎമ്മിന്റെ അവലോകനം വങ്കത്തരമെന്ന് പികെ കൃഷ്ണദാസ്
സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് തോൽവി അവലോകനം പിണറായി വിജയനെ സംരക്ഷിക്കാനാണെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് ആരോപിച്ചു. ബിജെപി വോട്ട് കോൺഗ്രസിന് മറിച്ചെന്ന സിപിഎം വാദം തെറ്റാണെന്നും, എൽഡിഎഫിന്റെ വോട്ടാണ് കോൺഗ്രസിന് പോയതെന്നും അദ്ദേഹം പറഞ്ഞു
Malayalam News Live: 'അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ല, പഠിക്കാൻ സമിതിയെ നിയോഗിച്ചതാണ്' - മുഖ്യമന്ത്രി വിഡി സതീശൻ
പഠിച്ച ശേഷം മാത്രം തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.