കഴിഞ്ഞ ദിവസമാണ് ഡിഎൻഎ പരിശോധനാ ഫലം ബന്ധുക്കൾക്ക് കൈമാറിയത്.

തിരുവനന്തപുരം: പിഎ അസീസ് എൻജിനീയറിങ് കോളജ് ഉടമ ഇ എം താഹയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് വിദ്യാർത്ഥികളും അധ്യാപകരും. ക്യാമ്പസിലെ പൊതുദർശനത്തിൽ മുൻ അധ്യാപകരും പൂർവ വിദ്യാർത്ഥികളും അടക്കം അന്തിമോപചാരം അർപ്പിക്കാനെത്തി. വൈകിട്ട് സ്വദേശമായ കൊല്ലം പള്ളിമുക്കിലെ കൊല്ലൂർവിള മുസ്‍ലിം ജമാഅത്ത് പള്ളിയിലാണ് കബറടക്കം.

ക്യാംപസിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിൽ ഡിസംബർ 31ന് കത്തിക്കരിഞ്ഞ നിലയിലാണ് താഹയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം താഹയുടേത് തന്നെയെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞ ദിവസമാണ് ഡിഎൻഎ പരിശോധനാ ഫലം ബന്ധുക്കൾക്ക് കൈമാറിയത്. കടുത്ത സാമ്പത്തിക ബാധ്യത മൂലമുണ്ടായ മനോവിഷമത്താൽ, താഹ ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് കണ്ടെത്തൽ.

തുടക്ക കാലത്ത് തലസ്ഥാനത്തെ മുൻനിര സ്ഥാപനമായിരുന്നു പി എ അസീസ് എഞ്ചിനിയറിങ് കോളജ്. കോളജിന്റെ തകർച്ചയും വിദേശത്തെ ബിസിനസിലെ നഷ്ടവും താഹയെ അവശനാക്കിയിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) 

ഡിഎൻഎ പരിശോധനയിൽ നിര്‍ണായക വിവരം; പിഎ അസീസ് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഉടമയുടേത്

YouTube video player