കെ സുരേന്ദ്രന് വോട്ട് ചോദിക്കുന്ന തന്നെ സ്ത്രീകള്‍ അക്രമിക്കുന്നുവെന്ന രീതിയിലുള്ള വ്യാജ ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുന്നെന്നാണ്  പരാതി

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പി സി ജോർജിന്‍റെ പരാതി. കെ സുരേന്ദ്രന് വോട്ട് ചോദിക്കുന്ന തന്നെ സ്ത്രീകള്‍ ആക്രമിക്കുന്നുവെന്ന രീതിയിലുള്ള വ്യാജ ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുന്നെന്നാണ് പരാതി. 

കൊണ്ടോട്ടി സഖാക്കള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും ഗ്രൂപ്പ് അഡ്മിന്‍ പാനലിനെതിരെ കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. 

പ്രചരിക്കുന്ന ഫോട്ടോയും വീഡിയോയും കെ എം മാണിയും, പി ജെ ജോസഫും താനും ഒന്നിച്ചുണ്ടായിരുന്ന കാലഘട്ടത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തിടനാട് പഞ്ചായത്തിലെ പാരിഷ് ഹാളില്‍ നടന്ന വനിതാ സമ്മേളനത്തിലെ സംഘര്‍ഷത്തിലേതാണെന്നും പി സി ജോര്‍ജ് പറയുന്നു.