കോൺഗ്രസ് ചിഹ്നമായ കൈപ്പത്തിയും കേരള കോൺഗ്രസ് ചിഹ്നമായ ചെണ്ടയും തമ്മിൽ അഭേദ്യ ബന്ധമാണെന്നും ചെണ്ട ജീവനുള്ള ചിഹ്നമാണെന്നും പി ജെ ജോസഫ് പറയുന്നു.
തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസും യുഡിഎഫും വൻ വിജയം നേടുമെന്ന് പി ജെ ജോസഫ്. ഇടുക്കി ജില്ലയിൽ കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെല്ലാം ജയിക്കുമെന്നാണ് പിജെയുടെ അവകാശവാദം. രണ്ടില ചിഹ്നം നഷ്ടമായത് ജയസാധ്യതയെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് പി ജെ ജോസഫ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. പുതിയ ചിഹ്നമായ ചെണ്ട അടിച്ച് കയറുമെന്ന് പിജെ പറയുന്നു.
ചിഹ്നം മാറിയത് കൊണ്ട് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാകുമോയെന്ന സംശയം പിജെ തള്ളിക്കളയുന്നു. കോൺഗ്രസ് ചിഹ്നമായ കൈപ്പത്തിയും കേരള കോൺഗ്രസ് ചിഹ്നമായ ചെണ്ടയും തമ്മിൽ അഭേദ്യ ബന്ധമാണെന്നും ചെണ്ട ജീവനുള്ള ചിഹ്നമാണെന്നും പി ജെ ജോസഫ് പറയുന്നു. വോട്ടർമാർക്ക് ഒരു കൺഫ്യൂഷനും ഇല്ലെന്നും ചെണ്ടയ്ക്ക് മുന്നിൽ രണ്ടില കരിഞ്ഞുപോകുമെന്നാണ് അവകാശ വാദം. വോട്ട് ചെയ്ത് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുതിർന്ന കേരള കോൺഗ്രസ് നേതാവ്.
ഇതിനിടെ പോളിംഗ് ശതമാനം കുറയുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ബിഹാറിൽ പോളിംഗ് ശതമാനം കുറഞ്ഞോ എന്നായിരുന്നു പി ജെ ജോസഫിന്റെ മറുപടി.
