കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട തർക്കത്തിൽ നിലപാടിലുറച്ച് കേരളാ കോൺഗ്രസിലെ ഇരുവിഭാഗങ്ങളും. ധാരണ പാലിക്കാത്ത മുന്നണി മുന്നണിയല്ലെന്ന് പിജെ ജോസഫ് തുറന്നടിച്ചു. തർക്കം തീരാതെ ഇനി മുതൽ യുഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കില്ലെന്നും ജോസഫ് വ്യക്തമാക്കി. അതേസമയം കോട്ടയം ജില്ലാ പഞ്ചായത്തിൽ  നിലപാടിൽ  ഉറച്ച് നിൽക്കുന്നതായി  ഉന്നതാധികാര  സമിതി യോഗത്തിന് ശേഷം ജോസ് കെ മാണി അറിയിച്ചു.

തങ്ങൾ ആരെയും ഭീഷണിപ്പെടുത്താനില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറെനാൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ചങ്ങനാശേരി നഗരസഭ ചെയർമാൻ പദവി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ലഭിച്ചു. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഒരു വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് സാജൻ ഫ്രാൻസിസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.