Asianet News MalayalamAsianet News Malayalam

പി ജയരാജന്റെ ജീവന് ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; പൊലീസ് സുരക്ഷ വർധിപ്പിക്കും

സമ്മതിച്ചാലും ഇല്ലെങ്കിലും യാത്രയിലുൾപ്പെടെ  സുരക്ഷ വർധിപ്പിക്കാനാണ് നിർദേശം

P Jayarajan security to be tightened as per intelligence report on life threat
Author
Kannur, First Published Apr 22, 2021, 12:07 PM IST

കണ്ണൂർ: സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ സുരക്ഷ വർധിപ്പിക്കാൻ പോലിസ് നിർദേശം. ജീവന് ഭിഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണിത്. വൈ പ്ലസ് - സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള ജയരാജന് ഗൺമാന്മാർക്ക് പുറമെ നാലു സിപിഒമാരും ഒരു സീനിയർ സിപിഒയുമടങ്ങുന്ന ഒരു യൂണിറ്റാണ് സുരക്ഷയ്ക്കു വേണ്ടത്. അഞ്ച് പേരെക്കൂടി അനുവദിക്കാനുള്ള നിർദേശം അദ്ദേഹം നിരസിച്ചിരുന്നു. സമ്മതിച്ചാലും ഇല്ലെങ്കിലും യാത്രയിലുൾപ്പെടെ  സുരക്ഷ വർധിപ്പിക്കാനാണ് നിർദേശം.

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

Follow Us:
Download App:
  • android
  • ios