മലപ്പുറം: സിപിഎമ്മിൽ വിഭാഗീയത രൂക്ഷമാണെന്നതിന്റെ തെളിവാണ് കെഎസ്എഫ്ഇ വിജിലൻസ് പരിശോധന വിവാദമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി . മോങ്ങാനിരുന്ന ഐസകിന്‍റെ തലയിൽ തേങ്ങാ വീണു എന്ന് പറയുന്നത് പോലെയാണ് കെഎസ്എഫ്ഇ പരിശോധനയും അതെ തുടര്‍ന്നുണ്ടായ വിവാദങ്ങളും എന്നും പികെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. 

വിഭാഗീയത മറ നീക്കി പുറത്തുവന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് രൂക്ഷമാകും. സിപിഎമ്മിനകത്തെ പടലപ്പിണക്കം യുഡിഎഫ് പരമാവധി പ്രയോജനപ്പെടുത്തുമെന്നും പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.