Asianet News MalayalamAsianet News Malayalam

'ജനങ്ങള്‍ പ്രയാസപ്പെടുമ്പോള്‍ ഭരണാധികാരികൾ ക്യാമ്പസ് കഥകൾ പ്രചരിപ്പിക്കുന്നു'; വിമര്‍ശനവുമായി കുഞ്ഞാലിക്കുട്ടി

ഞാനും പഠിച്ചത് കണ്ണൂരിലെ കോളേജിലാണ്. എനിക്കും പറയാനുണ്ട് പഴയ അനുഭവങ്ങൾ. പക്ഷെ അതിനുള്ള സമയം ഇതല്ല. മനുഷ്യൻ്റെ ദുരിതകാലത്ത് ക്യാമ്പസ് വീരഗാഥ പറഞ്ഞുകൊണ്ടിരിക്കുന്നത് എങ്ങനെയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.

p k kunhalikutty against pinarayi vijayan
Author
Malappuram, First Published Jun 20, 2021, 11:35 AM IST

മലപ്പുറം: കൊവിഡിൽ ഇനി പഴയതുപോലെ പ്രതിപക്ഷത്തിൻ്റെ പിന്തുണയും സഹകരണവും സർക്കാരിന് ഉണ്ടാവില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ജനങ്ങളുടെ ജീവിത പ്രയാസങ്ങളിലിടപെടേണ്ട ഭരണാധികാരികൾ ക്യാമ്പസ് വീരകഥകൾ പ്രചരിപ്പിച്ച് നടക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. സർക്കാരിനെതിരെ ശക്തമായ ജനകീയ സമരം മുസ്ലീം ലീഗ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

മരം മുറി കേസിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് നീക്കം. സംസ്ഥാനത്തിൻ്റെ നടുവൊടിഞ്ഞു കിടക്കുമ്പോള്‍ ഭരണാധികാരികൾ ശ്രദ്ധിക്കാനില്ലാത്ത സ്ഥിതിയാണെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. കൊവിഡ് വ്യാപനം മൂലം കുട്ടികളുടെ പഠനം മുടങ്ങി, തൊഴിലില്ലായ്മ രൂക്ഷമായി. ഇതൊന്നും ഒന്നും പരിഹരിക്കാതെ അനാവശ്യ കാര്യങ്ങളിൽ ഊന്നുകയാണ് സർക്കാർ. ഇതിനെതിരെ ജനങ്ങൾ പ്രതികരിക്കണം. പഴയതുപോലെ കൊവിഡിൽ ഇനി പ്രതിപക്ഷം സർക്കാരിത് പിന്തുണ നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷം ഇനി പ്രതിപക്ഷത്തിൻ്റെ റോൾ ശക്തമാക്കും. ഞാനും പഠിച്ചത് കണ്ണൂരിലെ കോളേജിലാണ്. എനിക്കും പറയാനുണ്ട് പഴയ അനുഭവങ്ങൾ. പക്ഷെ അതിനുള്ള സമയം ഇതല്ല. മനുഷ്യൻ്റെ ദുരിതകാലത്ത് ക്യാമ്പസ് വീരഗാഥ പറഞ്ഞുകൊണ്ടിരിക്കുന്നത് എങ്ങനെയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഇങ്ങനെ പോയാൽ സർക്കാരിന് ഒരു സഹകരണവും ഉണ്ടാവില്ല. ശക്തമായ ജനകീയ സമരം മുസ്ലീം ലീഗ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios