കോഴിക്കോട്: പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭാ എംപി സ്ഥാനം ഒഴിയുന്ന കാര്യം ലീഗ് ചർച്ച ചെയ്യുന്നു. നേതൃയോഗത്തിൽ ധാരണയായാൽ പ്രവർത്തക സമതിയിൽ തീരുമാനം പ്രഖ്യാപിക്കും. കേരള രാഷ്ട്രീയത്തിൽ സജീവമാകാനാണ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം ഒഴിയുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് കൊണ്ട് വരാനുള്ള നീക്കം. 

പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനത്ത് ആവശ്യമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.