മലപ്പുറം: പൗരത്വ ഭേദഗതി കരിനിയമമാണെന്നും ഇതിലൂടെ ദ്രോഹിക്കുന്നത് രാജ്യത്തെ മുഴുവനാണെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരം പാര്‍ട്ടികളുടെ അതിരുകളില്‍ നിയന്ത്രിക്കാന്‍ കഴിയുന്നതല്ലെന്നും ബിജെപി വിചാരിക്കാത്ത തരത്തില്‍ പ്രതിഷേധം ഉയരുകയാണെന്നും അദ്ദേഹം മലപ്പുറത്ത് അറിയിച്ചു.

ബിജെപിയുടേത് ചീപ്പ് പൊളിറ്റിക്സാണ്.  ഒന്നാം ബിജെപി ഗവൺമെന്റിന് ഉണ്ടായ അകാല ചരമം മോദി സർക്കാരിന് ഉണ്ടാകും. കോടതി നല്‍കിയ നോട്ടീസില്‍ ബിജെപി വിരണ്ടിട്ടുണ്ട്. ഈ പ്രക്ഷോഭത്തിന് രാഷ്ട്രീയ ചട്ടക്കൂടില്ല. ഒറ്റയ്ക്കും യോജിച്ചും പ്രതിഷേധം നടത്തും. കേന്ദ്രത്തിന് നിയമം പിന്‍വലിക്കേണ്ടി വരും. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.