സര്‍വകലാശാലകളിൽ വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റികൾക്ക് ചുമതലകൾ നൽകുന്നതിന് സർക്കാരിൻറെ അഭിപ്രായം തേടണമെന്ന് സുപ്രീംകോടതി വിധിയുണ്ട്
തിരുവനന്തപുരം: നിയമ വിദ്യാര്‍ത്ഥിനിയെ പെരുമ്പാവൂരിൽ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തത് സാധാരണ നടപടിക്രമം മാത്രമെന്ന് മന്ത്രി പി രാജീവ്. സമാന നടപടിക്രമം ഹൈക്കോടതിയിലും ഉണ്ടായിട്ടുണ്ട്. പരമാവധി ശിക്ഷ നൽകണമെന്ന നിലപാടാണ് സർക്കാരിന്. സുപ്രീം കോടതിയിലും സമാനമായ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍വകലാശാലകളിൽ വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റികൾക്ക് ചുമതലകൾ നൽകുന്നതിന് സർക്കാരിൻറെ അഭിപ്രായം തേടണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. പട്ടിക മുഖ്യമന്ത്രിക്ക് നൽകണമെന്നും വിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
