Asianet News MalayalamAsianet News Malayalam

വസ്ത്രധാരണം അടിസ്ഥാനപരമായ ആവശ്യം; സിപിഎം അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു: പിഎസ് ശ്രീധരന്‍ പിള്ള

വസ്ത്രധാരണത്തില്‍ അടിസ്ഥാനപരമായ അവകാശം എല്ലാവര്‍ക്കുമുണ്ട്. സിപിഎം വോട്ടിനു വേണ്ടി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു

P. S. Sreedharan Pillai on Purdah issue
Author
Malappuram, First Published May 18, 2019, 10:58 PM IST

തിരൂര്‍: സിപിഎം വോട്ടിന്‍റെ പേരില്‍ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും വസ്ത്ര ധാരണത്തില്‍ അടിസ്ഥാനപരമായ അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ള. തിരൂരില്‍ പൊന്നാനി ലോക്സഭാ മണ്ഡലം ബിജെപി പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മാണ് റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ പര്‍ദ്ദ വിലക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. ന്യൂനപക്ഷ പ്രീണനത്തി​ന്‍റെ വക്താക്കളായിരുന്നു നേരത്തെ സിപിഎം. എന്നാല്‍ ഇപ്പോള്‍ പര്‍ദ്ദ വിലക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയതും അവര്‍ തന്നെയാണ്. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് സിപിഎമ്മിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. വസ്ത്രധാരണത്തില്‍ അടിസ്ഥാനപരമായ അവകാശം എല്ലാവര്‍ക്കുമുണ്ട്. സിപിഎം വോട്ടിനു വേണ്ടി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

കള്ള വോട്ടിന്‍റെ പേരില്‍ കേരളത്തില്‍ റീപോളിംഗ് നടക്കേണ്ടി വന്നത് അപമാനകരമാണ്. സിപിഎമ്മും കോണ്‍ഗ്രസും ഈ വിഷത്തില്‍ ജനങ്ങളോട് മാപ്പു പറയണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. പർദ്ദയിട്ടു മുഖം മറച്ച് വന്നവർ യുഡിഎഫിന് വേണ്ടി കള്ളവോട്ട് ചെയ്തെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റെ പ്രസ്താവന വിവാദത്തിന് വഴി തെളിച്ചിരുന്നു. പിലാത്തറയിലെ പ്രചാരണയോഗത്തില്‍ ജയരാജന്‍ നടത്തിയ പരാമര്‍ശം മുഖം മറച്ച് വോട്ട് ചെയ്യാനെത്തുന്നവരെ പരാമര്‍ശിച്ചായിരുന്നു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios