കൊല്ലം:  ജില്ലാ യോഗത്തിൽ നേതാക്കൾ പരസ്പരം പോർവിളിച്ച സംഭവത്തിൽ സിപിഐയില്‍ അച്ചടക്ക നടപടി. സംസ്ഥാന കൗണ്‍സില്‍ അംഗം പി എസ് സുപാലിന് സസ്പെൻഷനും എം രാജേന്ദ്രന് താക്കീതുമാണ് നടപടി. എന്നാല്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഏകപക്ഷീയമായ അച്ചടക്ക നടപടിക്കെതിരെ കാനത്തിനെതിരെ വിമർശനമുയർന്നു. മന്ത്രി വി എസ് സുനിൽകുമാർ ഒരാളെ മാത്രം സസ്പെന്‍റ് ചെയ്തത് ചോദ്യംചെയ്തപ്പോൾ ഭൂരിപക്ഷം ജില്ലാ ഘടകങ്ങളും പിന്തുണച്ചു.