തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി പി ശ്രീരാമകൃഷ്ണൻ. വ്യക്തി താല്പര്യതിനേക്കാൾ വലുത് സംഘടനാ താല്പര്യങ്ങളെന്ന്  പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. 

പൊന്നാനിയിലെ പ്രതിഷേധം എന്ത് കാരണം കൊണ്ടെന്നു വ്യക്തമല്ല. എൽഡിഎഫ് സ്ഥാനാർഥിയെ ജയിപ്പിക്കാൻ വലിയ പ്രകടനങ്ങൾ നാളെ മുതൽ  കാണാമെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. 

പൊന്നാനിയിൽ നടന്നതിനേക്കാൾ വലിയ പ്രതിഷേധങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് സ്ഥാനാർഥി പി നന്ദകുമാർ പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ  നേരിടും. സംഘടനാ പ്രശ്നങ്ങൾ പാർട്ടി പരിഹരിക്കും. പൊന്നാനി ഉറപ്പായും ജയിക്കുമെന്നും  പി നന്ദകുമാർ വ്യക്തമാക്കി.