തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്‍റെ  എംഡി സ്ഥാനത്തുനിന്ന് പിടി തോമസ് എംഎല്‍എ രാജിവച്ചു. വീക്ഷണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് പി ടി തോമസിന്‍റെ രാജി. ഇരട്ട പദവി താല്പര്യമില്ലാത്തതിനാലാണ് രാജി വച്ചതെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. 

കഴിഞ്ഞ അഞ്ചുമാസമായി വീക്ഷണം ദിനപത്രത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല. ഇതുള്‍പ്പടെ മൂന്നരക്കോടി രൂപയുടെ ബാധ്യതയാണ് പത്രത്തിനുള്ളത്. കെപിസിസി പ്രസിഡന്‍റ് പത്രത്തിന്‍റെ ചീഫ് എഡിറ്ററാകുന്ന കീഴ്‍വഴക്കം മുല്ലപ്പള്ളി രാമചന്ദ്രന്‍ ലംഘിച്ചിരുന്നു. കോടികളുടെ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. 

updating...