ബിജെപി നേതാവ് പത്മജാ വേണുഗോപാൽ, രാഹുൽ മാങ്കൂട്ടത്തിനും അദ്ദേഹത്തിന്റെ സൈബർ സംഘത്തിനുമെതിരെ ഫേസ്ബുക്കിലൂടെ രൂക്ഷവിമർശനം ഉന്നയിച്ചു. 

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനും സൈബര്‍ സംഘത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി വനിതാ നേതാവ് പത്മജാ വേണുഗോപാല്‍. പരാതി ഉന്നയിച്ച ആ പെൺകുട്ടിയുടെ സ്വകാര്യത പൊതുമധ്യത്തിൽ വെളിപ്പെടുത്തി അപമാനിയ്ക്കുന്നുവെന്നും എന്തൊരു നെറികെട്ടവന്മാരാണ് രാഹുൽ മാങ്കൂട്ടവും അവന്റെ സൈബർ കിങ്കരന്മാരുമെന്നും പത്മജ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. ഇത്തരക്കാരെ ചൂലിന് അടിയ്ക്കണമെന്നും ഒരു പെൺകുട്ടിക്ക് വാഗ്ദാനങ്ങൾ നൽകി പറ്റിച്ച് ഗർഭിണി ആക്കിയ ശേഷം കുഞ്ഞിനെ ഭ്രൂണാവസ്ഥയിൽ കൊന്നു കളഞ്ഞിട്ട് ഒരു കുറ്റബോധവും ഇല്ലാതെ പൊതുജനമധ്യത്തിൽ ഇറങ്ങി നടന്ന ഇവന്റെ ഒരു തൊലിക്കട്ടിയെന്നും പത്മജ വ്യക്തമാക്കി. 

പത്മജയുടെ ഫേസ്ബുക്ക് പോസ്റ്റ്

എന്തൊരു നെറികെട്ടവന്മാരാണ് രാഹുൽ മാങ്കൂട്ടവും അവന്റെ സൈബർ കിങ്കരന്മാരും . പരാതി ഉന്നയിച്ച ആ പെൺകുട്ടിയുടെ സ്വകാര്യത പൊതുമധ്യത്തിൽ വെളിപ്പെടുത്തി അപമാനിയ്ക്കുന്ന ഇവനെ ഒക്കെ ചൂലിന് അടിയ്ക്കണം. ഒരു പെൺകുട്ടിക്ക് വാഗ്ദാനങ്ങൾ നൽകി പറ്റിച്ച് ഗർഭിണി ആക്കിയ ശേഷം ആ കുഞ്ഞിനെ ഭ്രൂണാവസ്ഥയിൽ കൊന്നു കളഞ്ഞിട്ട് ഒരു കുറ്റബോധവും ഇല്ലാതെ പൊതുജനമധ്യത്തിൽ ഇറങ്ങി നടന്ന ഇവന്റെ ഒരു തൊലിക്കട്ടി .ഇതൊക്കെ അതിജീവിച്ച് വന്ന ആ പെൺകുട്ടിയെ പൊതുമധ്യത്തിൽ അപമാനിയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്