ലോങ്ങ് ടെം വിസ ഉള്ളവരോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തെന്ന് പൊലീസ് പറയുന്നു.
കോഴിക്കോട്: കോഴിക്കോട് റൂറൽ പരിധിയിൽ പാക് പൗരത്വമുള്ള നാല് പേർക്ക് രാജ്യം വിടണമെന്നു കാട്ടി പൊലീസിന്റെ നോട്ടീസ്. ലോങ്ങ് ടെം വിസയുണ്ടായിരുന്ന നാല് പേർക്കാണ് നോട്ടീസ് നൽകിയത്. കൊയിലാണ്ടി സ്വദേശി ഹംസക്ക് കൊയിലാണ്ടി എസ്എച്ഒയാണ് നോട്ടീസ് നൽകിയത്. പാക് പാസ്പോർട്ടുള്ള ഹംസ 2007മുതൽ കേരളത്തിൽ സ്ഥിര താമസമാണ്. ലോങ്ങ് ടെം വിസ ഉള്ളവരോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തെന്ന് പൊലീസ് പറയുന്നു. സർക്കാർ നിർദ്ദേശപ്രകാരമുള്ള നടപടികൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും പൊലീസ് വിശദീകരിച്ചു.
ഫോം 16 നെ നിസ്സാരമാക്കരുത്, ആദായ നികുതി ഫയൽ ചെയ്യും മുൻപ് ഈ കാര്യങ്ങൾ ഉറപ്പുവരുത്തുക
