Asianet News MalayalamAsianet News Malayalam

പാലായിൽ പ്രചാരണം അവസാന ലാപ്പിൽ; വോട്ടുറപ്പിക്കാൻ മുൻനിര നേതാക്കൾ കളത്തിൽ

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കാനം രാജേന്ദ്രൻ എന്നിവര്‍ ഇന്ന് പാലായില്‍. ബുധനാഴ്ച നടക്കുന്ന യുഡിഎഫ് കൺവെൻഷനിൽ പി ജെ ജോസഫ് പങ്കെടുക്കും.

pala by election campaign in last lap
Author
Pala, First Published Sep 15, 2019, 6:33 AM IST

പാലാ: പാലായിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ. പ്രചാരണം ചൂട് പിടിപ്പിക്കാൻ മുൻനിര നേതാക്കൾ നേതാക്കളും കളത്തിലിറങ്ങുകയാണ്. യുഡിഎഫിനായി വോട്ടുറപ്പിക്കാൻ പി ജെ ജോസഫും പാലായിലെ പ്രചാരണത്തിനെത്തും.  

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് യുഡിഎഫ് കുടുംബയോഗങ്ങളിൽ പങ്കെടുക്കും. എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെയും എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിയുടെയും വാഹന പ്രചാരണവും ഇന്ന് തുടരും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് ഇടത് പ്രചാരണ യോഗത്തിനെത്തും. 

പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആത്മാർത്ഥമായി പങ്കെടുക്കുമെന്ന് പി ജെ ജോസഫും അറിയിച്ചിട്ടുണ്ട്. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് പി ജെ ജോസഫ് പറഞ്ഞു. വരുന്ന പതിനെട്ടാം തീയതി പാലയില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പി ജെ ജോസഫ് പങ്കെടുക്കും.

Follow Us:
Download App:
  • android
  • ios