കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നറിയിപ്പുമായി സിഎസ്ഐ സഭ. പി ജെ ജോസഫ് - ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിലുള്ള തർക്കം അവസാനിപ്പിച്ചില്ലെങ്കിൽ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കില്ലെന്ന് ഈസ്റ്റ് കേരള മഹാ ഇടവക ബിഷപ്പ് വി എസ് ഫ്രാൻസിസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇരുവിഭാ​ഗങ്ങളും ഒരുമിച്ച് നിന്ന് പ്രവർത്തിച്ചാൽ മാത്രമേ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുകയുള്ളു. ഓരോ തെരഞ്ഞെടുപ്പ് നടക്കുമ്പോഴും പാലായിൽ യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞുവരുകയാണ്. ഇത്തവണ കെ എം മാണി ഇല്ല. അദ്ദേഹ​ത്തിന്റെ അസാന്നിധ്യത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ആയതുകൊണ്ട് ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ വിജയിക്കുകയുള്ളുവെന്നും ബിഷപ്പ് വി എസ് ഫ്രാൻസിസ് വ്യക്തമാക്കി.