കോട്ടയം: സംസ്ഥാനത്ത് രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്ന സാഹചര്യത്തിൽ പാല എംഎൽഎ മാണി സി കാപ്പൻ ഉടൻ മാധ്യമങ്ങളെ കാണും. ജോസ് കെ മാണി വിഭാഗത്തിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനത്തിന് ശേഷം 12 മണിയോടെയാണ് മാണി സി കാപ്പൻ മാധ്യമങ്ങളോട് സംസാരിക്കുക. 

പാല വിട്ടു നൽകാനാകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് മാണി സി കാപ്പൻ. വിട്ടുവീഴ്ചയില്ലെന്ന നിലപാടുമായി മുന്നോട്ട് പോകുന്ന അദ്ദേഹം യുഡിഎഫിലേക്ക് പോയേക്കാം എന്ന അഭ്യൂഹവും നിലനിൽക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ ഇന്ന് വ്യക്തത വന്നേക്കും.