അവിശ്വാസ പ്രമേയം ചര്‍ച്ചയില്‍ അവിശ്വസ പ്രമേയത്തിൽ കോൺഗ്രസ് കൗൺസിലർമാരുടെ നിലപാട് നിർണായകമായിരിക്കും. ഭരണസമിതിയോട് ഇടഞ്ഞ് നിൽക്കുന്ന കോൺഗ്രസ് കൗൺസിലർമാരെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമം തുടരുകയാണ്.
കോട്ടയം: പാലാ നഗരസഭയിൽ ഭരണസമിതിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം 21 ന് ചർച്ചക്ക് എടുക്കും. അവിശ്വസ പ്രമേയത്തിൽ കോൺഗ്രസ് കൗൺസിലർമാരുടെ നിലപാട് നിർണായകമായിരിക്കും. ഭരണസമിതിയോട് ഇടഞ്ഞ് നിൽക്കുന്ന കോൺഗ്രസ് കൗൺസിലർമാരെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമം തുടരുകയാണ്.
പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവനാണ് കഴിഞ്ഞ ദിവസം തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർക്ക് അവിശ്വാസപ്രമേയത്തിന് മുന്നില്‍ നോട്ടീസ് നൽകിയത്. കേരള കോൺഗ്രെസ് (എം), സിപിഎം കൗൺസിലർമാർ നോട്ടീസിൽ ഒപ്പിട്ടിരുന്നു. യുഡിഎഫിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായതിന് പിന്നാലെയായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. ഭരണത്തിൽ വരാൻ വേണ്ടിയല്ല രാഷ്ട്രീയ ധാർമികതയുടെ പുറത്താണ് ആവിശ്വാസം പ്രമേയം നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലൂപടവൻ പ്രതികരിച്ചിരുന്നു. സ്വാതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കഴിഞ്ഞ ആഴ്ച പ്രണയം പാസാക്കിയിരുന്നു.
പ്രതിസന്ധി തുടരുന്നു
യുഡിഎഫ്–സ്വതന്ത്ര കൂട്ടായ്മ സഖ്യം ഭരിക്കുന്ന പാലാ നഗരസഭയിൽ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിക്കുകയായിരുന്നു. നഗരസഭയിലെ സ്വതന്ത്ര അംഗങ്ങളായ പുളിക്കക്കണ്ടം കുടുംബത്തിന് നൽകി വന്നിരുന്ന പിന്തുണ പിൻവലിക്കാനുള്ള പ്രമേയം കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പാസ്സാക്കിയത്. ഭരണം നിലനിർത്തുന്നതിനേക്കാൾ പാർട്ടിയുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോൺഗ്രസിന്റെ നിർണായക തീരുമാനം. ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ കൗൺസിൽ യോഗത്തിൽ ഉണ്ടായ നാടകീയ രംഗങ്ങളാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. ഡിവൈഎഫ് ഐക്ക് വേണ്ടി ഒത്തുകളിച്ച ദിയ ബിനു പുളിക്കക്കണ്ടത്തിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ അംഗീകരിക്കാനാകില്ലെന്നാണ് കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ പൊതുവികാരം.

