കഴിഞ്ഞ ഒന്നര വർഷമായി സി പി എമ്മിൽ നിന്ന് വിട്ടു നിൽക്കുന്നവരാണ് പ്രതികളെന്നും കുറ്റപത്രത്തില്‍ പറയുന്നു. ബാലഗോകുലത്തിൻ്റെ ഫ്ലക്സ് വെക്കുന്നത് ഷാജഹാൻ തടഞ്ഞത് കൊലപാതകത്തിന് പ്രകോപന കാരണമാണെന്നും കുറ്റപത്രത്തിലുണ്ട്.
പാലക്കാട്: പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ വധക്കേസില്‍ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യവും വ്യക്തി വിരോധവുമാണ് കൊലയ്ക്ക് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 304 പേജുള്ള കുറ്റപത്രത്തില്‍ 12 പ്രതികളാണുള്ളത്. കഴിഞ്ഞ ഒന്നര വർഷമായി സി പി എമ്മിൽ നിന്ന് വിട്ടു നിൽക്കുന്നവരാണ് പ്രതികളെന്നും കുറ്റപത്രത്തില്‍ പറയുന്നു. ബാലഗോകുലത്തിൻ്റെ ഫ്ലക്സ് വെക്കുന്നത് ഷാജഹാൻ തടഞ്ഞത് കൊലപാതകത്തിന് പ്രകോപന കാരണമാണെന്നും കുറ്റപത്രത്തിലുണ്ട്.
ആഗസ്റ്റ് 14ന് രാത്രിയാണ് ഷാജഹാന്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിലും കാലിനുമേറ്റ വെട്ടുകളെ തുടർന്നാണ് ഷാജഹാൻ കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. ശരീരത്തിലേറ്റ പത്ത് വെട്ടുകളിൽ 2 എണ്ണം ആഴത്തിലുള്ളതാണ്. കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഷാജഹാന്റെ ഇടതു കയ്യിലും ഇടതു കാലിലുമാണ് വെട്ടേറ്റത്. മുറിവുകളിൽ നിന്ന് അമിത രക്തസ്രാവം ഉണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
