Asianet News MalayalamAsianet News Malayalam

ഒന്നിന് മുകളില്‍ ഒന്നായി മൃതദേഹം, വസ്ത്രങ്ങളില്ല; ഷിജിത്തും സതീഷും തന്നെ, ഉറപ്പിച്ച് പൊലീസ്

മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചതോടെയാണ് കാണാതായ യുവാക്കളുടെതാണെന്ന് വ്യക്തമായത്

palakkad karinkarappully murder case; police identifies the deadbodies of youths who were absconding
Author
First Published Sep 27, 2023, 9:43 AM IST

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടെ തന്നെയാണെന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം കാണാതായ കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നിവരുടെതാണ് മൃതദേഹമെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. കുഴിയില്‍നിന്ന് പുറത്തെടുക്കുമ്പോള്‍ ഒന്നിന് മുകളില്‍ ഒന്നായിട്ടാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹങ്ങള്‍ പുറത്തെടുക്കുമ്പോള്‍ വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നു. 

ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്ത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികളും ആരംഭിച്ചു. മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചതോടെയാണ് കാണാതായ യുവാക്കളുടെതാണെന്ന് വ്യക്തമായത്. പന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയാണ് യുവാക്കള്‍ മരിച്ചത്. പാടത്ത് വൈദ്യുതിക്കെണി വെച്ചിരുന്നതായി കസ്റ്റഡിയിലുണ്ടായിരുന്ന സ്ഥലമുടമ മൊഴി നൽകിയിരുന്നു. മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടുവെന്നും സ്ഥലമുടമ മൊഴി നൽകി. അതേസമയം, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 4.5നാണ് യുവാക്കള്‍ പാടത്തേക്ക് ഓടിയത്. നാലു പേര്‍ രണ്ടു വഴിക്കായി ഓടുകയായിരുന്നു.
പിന്നീട് ഇവരെ കാണാനായില്ല. സിസിടിവി ദൃശ്യങ്ങളിലാണ് ഇത് വ്യക്തമായത്. ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട്, നാല് പേരെ പൊലീസ് തെരഞ്ഞിരുന്നു. ഇതിൽ രണ്ട് പേരെ പൊലീസ് കണ്ടെത്തി. മറ്റു രണ്ടുപേര്‍ക്കായി നടത്തിയ പരിശോധനയിലാണ് കൊടുമ്പ് സ്കൂളിന് സമീപത്തെ പാടത്ത് മണ്ണ് മാറികിടക്കുന്നത് കണ്ടത്. ഇവിടെ പ്രാഥമികമായി നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായിരിക്കാമെന്നായിരുന്നു പോലീസ് സംശയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്ഥലമുടമയെ കസ്റ്റഡിയിലെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് യുവാക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്. 
 

Readmore: പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി യുവാക്കൾ മരിച്ചു, മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടു; കുറ്റം സമ്മതിച്ച് സ്ഥലമുടമ
 

Follow Us:
Download App:
  • android
  • ios