'പന്നിക്ക് കെണി വെച്ചതാണ്, മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടു; പാലക്കാട് യുവാക്കളുടെ മരണം, സ്ഥലമുടമയുടെ മൊഴി
പന്നിക്കു വച്ച കെണിയിൽ കുടുങ്ങിയാണ് യുവാക്കൾ മരിച്ചത്. മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടുവെന്നും സ്ഥലമുടമ മൊഴി നൽകി. അതേസമയം, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ യുവാക്കളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ട സംഭവത്തിൽ നിർണായക വിവരം. പാടത്ത് വൈദ്യുതിക്കെണി വെച്ചിരുന്നതായി കസ്റ്റിഡിയിലുണ്ടായിരുന്ന സ്ഥലമുടമ മൊഴി നൽകിയിരുന്നു. പന്നിക്കു വച്ച കെണിയിൽ കുടുങ്ങിയാണ് യുവാക്കൾ മരിച്ചത്. മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടുവെന്നും സ്ഥലമുടമ മൊഴി നൽകി. അതേസമയം, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
പാലക്കാട് കരിങ്കരപ്പുള്ളിയിൽ കുഴിച്ചിട്ട മൃതദേഹം ഇന്ന് പുറത്തെടുക്കും; സ്ഥലമുടമ കസ്റ്റഡിയിൽ
യുവാക്കൾ പാടത്തേക്ക് ഓടിയത് തിങ്കളാഴ്ച പുലർച്ചെ 4.50 നാണ്. 4 പേർ രണ്ടു വഴിക്കായി ഓടുകയായിരുന്നു. പിന്നീട് ഇവരെ കാണാനായില്ല. സിസി ടിവി ദൃശ്യങ്ങളിലാണ് ഇത് വ്യക്തമായത്. ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട്, നാല് പേരെ പൊലീസ് തെരഞ്ഞിരുന്നു. ഇതിൽ രണ്ട് പേരെ പൊലീസ് കണ്ടെത്തി. മറ്റുള്ളവർക്കായ് നടത്തിയ പരിശോധനയിലാണ് കൊടുമ്പ് സ്കൂളിന് സമീപത്തെ പാടത്ത് മണ്ണ് മാറികിടക്കുന്നത് കണ്ടത്. മൃതദേഹം കഴിഞ്ഞ ദിവസം കാണാതായ കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നിവരുടെതെന്നാണ് പൊലീസിന്റെ സംശയം.
വീടിനുള്ളിൽ ചോര വാർന്ന നിലയിൽ ഗൃഹനാഥന്റെ മൃതദേഹം, വീടിന് പുറത്ത് രക്തക്കറ; ദുരൂഹത
https://www.youtube.com/watch?v=DNmeM_UHGLY