എലപ്പുള്ളി മദ്യനിർമ്മാണ ശാലക്കെതിരെ സിപിഐ; 'പദ്ധതിക്കുള്ള വെള്ളം എവിടെ നിന്ന് കണ്ടെത്തും, അനുമതി റദ്ദാക്കണം'

പദ്ധതിക്കുള്ള വെള്ളം എവിടെ നിന്ന് കണ്ടെത്തുമെന്നും ഇക്കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നും യോ​ഗത്തിൽ ചർച്ച ഉയർന്നു. കമ്പനി ഏറ്റെടുത്ത സ്ഥലത്ത് 5 ഏക്കർ കൃഷിഭൂമി നികത്താൻ അനുവദിക്കരുതെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. 

palakkad malambuzha cpi executive committee against elappully brewery

പാലക്കാട്: എലപ്പുള്ളിയിൽ മദ്യനിർമ്മാണ ശാല തുടങ്ങാൻ ഒയാസിസ് കമ്പനിക്ക് നൽകിയ അനുമതി സർക്കാർ റദ്ദാക്കണമെന്ന് പാലക്കാട് സിപിഐ എക്സിക്യൂട്ടീവ് യോഗം. ഇക്കാര്യം സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ പദ്ധതി നടപ്പാക്കരുതെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. മദ്യനിർമ്മാണ ശാലക്കെതിരെ ശക്തമായ എതിർപ്പാണ് മലമ്പുഴ മണ്ഡലം കമ്മിറ്റി ഉയർത്തിയത്. 

പദ്ധതിക്കുള്ള വെള്ളം എവിടെ നിന്ന് കണ്ടെത്തുമെന്നും ഇക്കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നും യോ​ഗത്തിൽ ചർച്ച ഉയർന്നു. കമ്പനി ഏറ്റെടുത്ത സ്ഥലത്ത് 5 ഏക്കർ കൃഷിഭൂമി നികത്താൻ അനുവദിക്കരുതെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. എലപ്പുള്ളിയിലെ ബ്രൂവറി വിവാദത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു രം​ഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി സഭയിൽ നടത്തിയ പ്രസംഗം പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രേവതി ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മുഖ്യമന്ത്രി പറഞ്ഞത് അസംബന്ധമാണെന്നും മഴവെള്ളം കൊണ്ട് മാത്രം കമ്പനിയ്ക്ക് പ്രവർത്തിക്കാനാകില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. 

ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ആവശ്യം. പ്രവർത്തിച്ച് തുടങ്ങി വെള്ളം കിട്ടാതെ വരുമ്പോൾ കുഴൽകിണർ കുഴിച്ച് ഭൂഗർഭ ജലം ഊറ്റിയെടുക്കും. നമുക്ക് ഇക്കാര്യത്തിൽ മുൻ അനുഭവങ്ങളുണ്ടല്ലോ. പഞ്ചായത്ത് അനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്ക് പഞ്ചായത്തിലെ 55,000 വരുന്ന ജനങ്ങളോടുളള വെല്ലുവിളിയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവർത്തിച്ചു. ആവശ്യത്തിനുളള ഭക്ഷ്യോൽപ്പന്നങ്ങൾ ഇവിടെ ഉണ്ടാക്കിയെടുക്കുന്ന പദ്ധതികൾ വിഭാവനം ചെയ്ത് കൂടേയെന്നും പഞ്ചായത്ത് പ്രസിഡന്റ് ചോദിച്ചു. 

മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്...

പാലക്കാട് എലപ്പുള്ളിയിൽ ഒയാസിസ് കമ്പനിക്ക് മദ്യ നിർമ്മാണത്തിന് നൽകിയ അനുമതിയിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. വ്യവസായങ്ങൾക്ക് വെള്ളം കൊടുക്കുന്നത് പാപമല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷത്തിൻറെ അഴിമതി ആരോപണങ്ങൾ തള്ളി. ജലചൂഷണമെന്ന ആരോപണവും കുടിവെള്ള ക്ഷാമമെന്ന ആശങ്കയും, അനുമതിക്ക് പിന്നിൽ അഴിമതിയെന്ന ആക്ഷേപവും മുഖ്യമന്ത്രി പൂര്‍ണ്ണമായും തള്ളുകയായിരുന്നു. 600 കോടിയുടെ നിക്ഷേപമാണ് വരുന്നതെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു. 650 പേര്‍ക്ക് പ്രത്യക്ഷത്തിലും രണ്ടായിരത്തോളം പേര്‍ക്ക് അല്ലാതെയും തൊഴിൽ ലഭിക്കും. പ്രദേശത്തെ കര്‍ഷകരെ അടക്കം വിശ്വാസത്തിലെടുത്ത് പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിനാവശ്യമായ വ്യവസായമാണെന്നും ഇത്തരം സംരംഭങ്ങൾ വന്നാൽ ഇനിയും അനുമതി നൽകുമെന്നും പറഞ്ഞ മുഖ്യമന്ത്രി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് കൂടി അഭ്യര്‍ത്ഥിച്ചാണ് സഭയിലെ പ്രസംഗം അവസാനിപ്പിച്ചത്.

മെഡിക്കൽ റെപ്രസെൻ‍ന്‍റേറ്റീവിന്‍റെ മരണം കൊലപതാകം; ആന്തരികാവയവങ്ങൾക്ക് ക്ഷതം, സുഹൃത്തുക്കൾ അറസ്റ്റിൽ

https://www.youtube.com/watch?v=Ko18SgceYX8

 

Latest Videos
Follow Us:
Download App:
  • android
  • ios