തൃശൂർ: മാവോയിസ്റ്റുകളായ കാർത്തിയുടെയും മണിവാസകത്തിന്‍റെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കൾ തൃശൂർ മെഡിക്കൽ കോളേജിൽ എത്തി. ബന്ധുക്കളെന്ന് തെളിയിക്കുന്ന രേഖകൾ പൊലീസിന് കൈമാറി. മണിവാസകത്തിന്റെ മൃതദേഹം ജൻമനാടായ സേലത്തേക്ക് കൊണ്ടു പോകാനാണ് ബന്ധുക്കളുടെ തീരുമാനം. 

നാട്ടിൽ എതിർപ്പുള്ളതിനാൽ കാർത്തിയുടെ മൃതദേഹം തൃശൂരിൽ തന്നെ സംസ്കരിക്കും. അരവിന്ദിന്റെ മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇത് ചെന്നൈ സ്വദേശി ശ്രീനിവാസന്റേതെന്നാണ് ബന്ധുക്കളുടെ അവകാശവാദം. രമ എന്ന പേരിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കന്യാകുമാരി സ്വദേശി അജിതയുടേതാണെന്നാണ് സംശയം.എന്നാൽ ഇവരുടെ ബന്ധുക്കളാരും എത്തിയിട്ടില്ല.