അലക്ഷ്യമായ ഡ്രൈവിംഗ് അപകടകാരണം ആയിട്ടുണ്ടാവുമെന്ന് ശ്രീകൃഷ്ണപുരം പൊലീസ് അറിയിച്ചു. ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ രണ്ടുപേർ മരിച്ചു.  

പാലക്കാട്: പാലക്കാട് തിരുവാഴിയോട് ഉണ്ടായ കല്ലട ബസ്സപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അലക്ഷ്യമായ ഡ്രൈവിംഗ് അപകടകാരണം ആയിട്ടുണ്ടാവുമെന്ന് ശ്രീകൃഷ്ണപുരം പൊലീസ് പറഞ്ഞു. ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

മലപ്പുറത്ത് ടാങ്കർ ലോറി മറിഞ്ഞ് 19,400 ലിറ്റർ ഡീസൽ ചോർന്നു, മൂന്നാം ദിവസം കിണറ്റിൽ വെള്ളം നിന്ന് കത്തി

തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. ഇവരിൽ രണ്ട് മരണം സ്ഥിരീകരിച്ചു. മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവി, കോഴിക്കോട് ആയഞ്ചേരി സ്വദേശി ഇസാൻ (18) ആണ് മരിച്ചത്. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പണിക്കായി അടുക്കി വച്ച കല്ലില്‍ കയറാന്‍ ശ്രമം, കല്ലിളകി വീണ് 4 വയസുകാരിക്ക് ദാരുണാന്ത്യം

ബസിനടിയിൽ പെട്ടവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഒറ്റപ്പാലം എംഎൽഎ കെ പ്രേംകുമാർ സ്ഥലത്തെത്തിയിരുന്നു. മരണം സംബന്ധിച്ച് സ്ഥലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് രണ്ട് പേർ മരിച്ചെന്ന് എംഎൽഎ പ്രതികരിച്ചിരുന്നു. എന്നാൽ ആദ്യ ഘട്ടത്തിൽ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിച്ച ശേഷമാണ് ഇരുവരും മരിച്ചുവെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നത്. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് സമീപത്തെ ആശുപത്രികളിലെത്തിക്കുകയായിരുന്നു.

പാലക്കാട് ബസ് അപകടം; ബസ് അമിത വേഗതയിലെന്ന് സൂചന, ഡ്രൈവറെ ചോദ്യം ചെയ്യും

https://www.youtube.com/watch?v=Ko18SgceYX8