Asianet News MalayalamAsianet News Malayalam

മഴ മാറി, പാലക്കാട് പാലക്കയത്ത് ആശ്വാസം; കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ 80 സെമീ ഉയർത്തി

ഇന്നലെ കനത്ത മഴയാണ് ഈ മേഖലയിൽ പെയ്തത്. പാലക്കയത്ത് ഉരുൾപൊട്ടിയതിന് പിന്നാലെ ഡാമിലേക്ക് വെള്ളം കുതിച്ചെത്തുകയായിരുന്നു

Palakkayam rain disaster kanjirapuzha dam water level
Author
First Published Sep 23, 2023, 6:50 AM IST

പാലക്കാട്: ഇന്നലെ ഉരുൾപൊട്ടലുണ്ടായ പാലക്കാട് പാലക്കയത്ത് രാത്രി മഴ മാറി നിന്നത് ആശ്വാസമായി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 2 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി. കാഞ്ഞിരപുഴ ഡാമിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല. മൂന്ന് ഷട്ടറുകൾ 80 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. സാധാരണ നിലയിൽ ഷട്ടറുകൾ ഇത്രയും ഉയർത്താറില്ല. 

ഇന്നലെ കനത്ത മഴയാണ് ഈ മേഖലയിൽ പെയ്തത്. പാലക്കയത്ത് ഉരുൾപൊട്ടിയതിന് പിന്നാലെ ഡാമിലേക്ക് വെള്ളം കുതിച്ചെത്തുകയായിരുന്നു. സമീപത്തെ കടകളിലും മറ്റും വെള്ളം കയറിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതിരാവിലെ കടകളിലും വീടുകളിലും ശുചീകരണ പ്രവർത്തനം നടക്കുന്നുണ്ട്.

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios