കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ ടി ഒ സൂരജടക്കം മൂന്നു പ്രതികൾ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. റിമാൻഡിലായിട്ട് രണ്ടുമാസമായെന്നും തങ്ങളെ ഇനിയും കസ്റ്റഡിയിൽ വെക്കേണ്ടതിന്‍റെ ആവശ്യം ഇല്ലെന്നുമാണ് പ്രതികളുടെ വാദം.

എന്നാൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എം എൽ എയ്ക്കെതിരായ അന്വേഷണത്തിന് സർക്കാരിനോട് അനുവാദം തേടിയിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.