തിരുവനന്തപുരം: പാലാരിവട്ടംപാലം പൊളിച്ചുപണിയാൻ സമ്മതമറിയിച്ച് ഇ ശ്രീധരൻ സർക്കാരിന് ഔദ്യോഗികമായി കത്ത് നൽകി. പാലാരിവട്ടം പാലം പൊളിച്ചുപണിയാനായി ഡിഎംആർസിക്ക് സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. സുപ്രീംകോടതിയിൽ കേസ് നടക്കുന്നതിനാൽ ഓഫീസ് പ്രവർത്തനം ഭാഗികമായി നിർത്തിവയ്ക്കുകയായിരുന്നു. 

സുപ്രീംകോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വന്ന സാഹചര്യത്തിലാണ് തൻറെ നേതൃത്വത്തിൽ എട്ടു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്ന് ഇ ശ്രീധരൻ കത്ത് നൽകിയത്. മറ്റ് നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് സർക്കാർ നൽകിയിട്ടുള്ള തുകയിൽ ബാക്കിവന്ന പണത്തിൽ നിന്നും പാലംപൊളിച്ചുപണിയാൻ തുടങ്ങുമെന്നും കത്തിൽ ഇ.ശ്രീധരൻ കത്തിൽ പറയുന്നു. 

പണി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇ.ശ്രീധരന്റെ നിലപാടിൽ നന്ദിയറിയിച്ച് മന്ത്രി ജി സുധാരനും മറുപടി നൽകി. സുപ്രീംകോടതിയിൽ നിന്നും അനുകൂല ഉത്തരവുണ്ടാകാൻ ശ്രീധരൻറെ നിർദ്ദേശങ്ങള്‍ സഹായിച്ചുവെന്ന് മറുപടി കത്തിൽ സുധാകരൻ അറിയിച്ചു.

പാലാരിവട്ടം പാലം: പുനർനിർമാണം അടുത്ത മാസം ആരംഭിക്കുമെന്ന് ഇ ശ്രീധരൻ, 9 മാസത്തിനുള്ളില്‍ പണി പൂര്‍ത്ത...